ഒളിമ്പ്യാഡിന്റെ ആവേശമുണർത്തി കണ്ണൂരിലും ചെസ് മത്സരം

കണ്ണൂർ സെന്റ്‌ മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർസെക്കൻഡറി സ്‌കൂളിൽ സംഘടിപ്പിച്ച സ്‌കൂൾതല ചെസ്സ് മത്സരത്തിൽനിന്ന്


കണ്ണൂർ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന പ്രഥമ ചെസ് ഒളിമ്പ്യാഡിന്റെ ആവേശം സ്കൂൾ വിദ്യാർഥികളിലെത്തിച്ച് കണ്ണൂർ സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ. ജില്ലയിലെ 58 വിദ്യാലയങ്ങളിൽനിന്ന്‌ എൽകെജി മുതൽ ഹയർസെക്കൻഡറി വരെയുള്ള  190 വിദ്യാർഥികൾ  പങ്കെടുത്തു. സിറ്റി പൊലീസ് കമീഷണർ ആർ ഇളങ്കോ  ഉദ്ഘാടനം ചെയ്തു. മാനേജർ ഫാ. രാജു അഗസ്റ്റിൻ അധ്യക്ഷനായി. സി കെ മനോജ് കുമാർ,  പി പി മഹേഷ് കുമാർ,  അഡ്വ. കെ എൻ ഷാജി, രഖിഷ രാജേഷ്,  പി വി രാഗേഷ് ബാബു, ഫാ. ടോംസൺ ആന്റണി എന്നിവർ സംസാരിച്ചു. ഫാ. ബാസ്റ്റിൻ ജോസ് സ്വാഗതവും ബിനോജ് ജെയിംസ് നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News