കേന്ദ്രത്തിന്‌ താക്കീതായി കേരളത്തിന്റെ പ്രതിഷേധം

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് എൽഡിഎഫ് കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ച് 
സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്ഘാടനംചെയ്യുന്നു.


തിരുവനന്തപുരം കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ, സംസ്ഥാന വിരുദ്ധ നടപടിക്ക്‌ കേരളത്തിന്റെ താക്കീത്‌. നിത്യോപയോഗ സാധനങ്ങൾക്ക്‌ ജിഎസ്‌ടി ചുമത്തി വിലക്കയറ്റം സൃഷ്ടിക്കുകയും കേരളത്തെ അവഗണിക്കുകയും കിഫ്‌ബിയെ തകർക്കുകയും ചെയ്യുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെയാണ്‌ എൽഡിഎഫ്‌ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചത്‌. തലസ്ഥാനത്ത്‌ രാജ്‌ഭവനു മുന്നിലേക്കും ജില്ലാ കേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാർ ഓഫീസുകളിലേക്കും സംഘടിപ്പിച്ച മാർച്ചിലും ധർണയിലും ആയിരങ്ങൾ അണിനിരന്നു.  രാജ്‌ഭവനു മുന്നിൽ ധർണ സിപിഐ ദേശീയ കൺട്രോൾ കമീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തു. സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ അധ്യക്ഷനായി. എൽഡിഎഫ്‌ നേതൃത്വത്തിൽ കണ്ണൂർ ഹെഡ്പോസ്റ്റോഫീസിലേക്ക്  ഉജ്വല ബഹുജന മാർച്ച്‌. രാവിലെ കെഎസ്‌ആർടിസി പരിസരത്തുനിന്ന്‌ ആരംഭിച്ച പ്രകടനം നഗരം ചുറ്റി ഹെഡ്‌ പോസ്‌റ്റ്‌ ഓഫീസിന്‌ മുന്നിലെത്തി. സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ മാർച്ച്‌ ഉദ്‌ഘാടനംചെയ്‌തു. സിപിഐ ജില്ലാ  അസി. സെക്രട്ടറി സി പി ഷൈജൻ അധ്യക്ഷനായി. എൽഡിഎഫ്‌  ജില്ലാ കൺവീനർ കെ പി സഹദേവൻ,  പി കെ പ്രശാന്തൻ, ബാബുരാജ്‌ ഉളിക്കൽ, എ ജെ ജോസഫ്‌, താജുദ്ദീൻ മട്ടന്നൂർ, പി കെ രവീന്ദ്രൻ, ഇ പി ആർ വേശാല, രതീഷ്‌ ചിറക്കൽ, പി വൽസൻ, ജോയ്‌ കൊന്നക്കൽ എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News