ആർഎസ്എസ് വർഗീയ അജൻഡ ശക്തമായി നടപ്പാക്കാൻ ശ്രമിക്കുന്നു: എം വി ഗോവിന്ദൻ

വെള്ളൂർ കണിയേരി ആലിങ്കീഴിൽ ടി പി കുഞ്ഞമ്പു സ്‌മാരക മന്ദിരം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യുന്നു


പയ്യന്നൂർ> ആർഎസ്എസ് വർഗീയ അജൻഡ കൂടുതൽ ശക്തമായി നടപ്പാക്കാൻ ശ്രമിക്കുകയാണെന്ന്‌  സിപിഐ എം  സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു.  കേരളത്തിലടക്കം   വിചാരധാരയുടെ അജൻഡ  നടപ്പാക്കാൻ ശ്രമങ്ങൾ നടക്കുന്നു.  കമ്യൂണിസ്റ്റ്– കർഷക പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാക്കളിലൊരാളായ ടി പി കുഞ്ഞമ്പുവിന്റെ സ്‌മരണാർഥം വെള്ളൂർ കണിയേരി ആലിങ്കീഴിൽ  നിർമിച്ച പുതിയ കെട്ടിടം  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആർഎസ്‌എസ്‌ അജൻഡകളെ ശക്തമായി പ്രതിരോധിക്കുകയും മതനിരപേക്ഷത ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നത് കേരളത്തിലാണ്. അതുകൊണ്ടുതന്നെ കേരളത്തെ ലക്ഷ്യമിട്ട് മാധ്യമങ്ങളെ ഉപയോഗിച്ച് വൻ നുണപ്രചാരണം നടത്തുകയാണ്‌.  ജനങ്ങൾക്ക് ദൈനംദിനം ആവശ്യമായി വരുന്ന ഓൺലൈൻ സേവനങ്ങൾ ഉൾപ്പെടെ ലഭ്യമാക്കാൻ സിപിഐ എം   ഓഫീസുകൾക്ക് കഴിയണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ജില്ലാ കമ്മിറ്റിയംഗം സി കൃഷ്ണൻ അധ്യക്ഷനായി. ജില്ലാ സെകട്ടറി എം വി ജയരാജൻ ഫോട്ടോ അനാഛാദനം ചെയ്‌തു. ജില്ലാ കമ്മിറ്റിയംഗം വി നാരായണൻ പതാക ഉയർത്തി. പി പി സന്തോഷ് റിപ്പോർട്ട് അവതരിപ്പിച്ചു.  സംസ്ഥാന കമ്മിറ്റിയംഗം ടി വി രാജേഷ്, അഡ്വ. പി സന്തോഷ്, വി കുഞ്ഞികൃഷ്‌ണൻ, കെ പി ജ്യോതി, അഡ്വ. സരിൻ ശശി, കെ വി സുധാകരൻ, കെ നാരായണൻ, ടി പി വിജയൻ, കെ ടി കൃഷ്ണൻ  എന്നിവർ സംസാരിച്ചു. എൻ അബ്‌ദുൾ സലാം സ്വാഗതവും ടി വി രവി നന്ദിയും പറഞ്ഞു. എസ് എസ് ഓർക്കസ്‌ട്രയുടെ ഗാനമേളയും അരങ്ങേറി. Read on deshabhimani.com

Related News