പൊളിറ്റിക്കൽ സയൻസ് അസോസിയേഷൻ ഉദ്ഘാടനവും അനുമോദനവും

ജില്ലാ ഹയര്‍ സെക്കൻഡറി പൊളിറ്റിക്കല്‍ സയന്‍സ് അസോസിയേഷന്‍ 
ഉദ്ഘാടനവും അനുമോദനവും ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ 
ബിനോയ് കുര്യൻ നിർവഹിക്കുന്നു


കണ്ണൂർ ജില്ലാ ഹയർ സെക്കൻഡറി പൊളിറ്റിക്കൽ സയൻസ് അസോസിയേഷൻ ഉദ്ഘാടനവും അനുമോദന സമ്മേളനവും  സ്പോർട്സ് കൗൺസിൽ ഹാളിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്‌തു. അസോസിയേഷൻ പ്രസിഡന്റ് വി വി ബിജു അധ്യക്ഷനായി.     ജില്ലയിൽ പൊളിറ്റിക്കൽ സയൻസിൽ മുഴുവൻ മാർക്കും നേടിയ 150 കുട്ടികൾക്കും ഉപഹാരം നൽകി. വിരമിക്കുന്ന  അധ്യാപകരായ കെ സി ഷാജു,  ടി സുമതി, ഇ രാധാകൃഷ്‌ണൻ, സി സുധാകരൻ, എം ടി ജോസഫ് എന്നിവർക്കുള്ള ഉപഹാരം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൈമാറി. വിവിധ അക്കാദമിക് മേഖലകളിൽ കഴിവ് തെളിയിച്ച മാത്യു ജോസഫിനെയും ആദരിച്ചു. അസോസിയേഷൻ ജില്ലാ വൈസ്  പ്രസിഡന്റ്‌  വി എം ഷീന  സ്വാഗതവും ട്രഷറർ മാത്യുജോസഫ് നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News