ജോലി ബഹിഷ്‌കരിച്ച് 
വൈദ്യുതി ജീവനക്കാർ

നാഷണൽ കോ ഓഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആൻഡ്‌ എൻജിനിയേഴ്സ് നേതൃത്വത്തിൽ 
കണ്ണൂരിൽ നടത്തിയ ധർണ സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്ഘാടനംചെയ്യുന്നു


കണ്ണൂർ വൈദ്യുതി നിയമ ഭേദഗതി ബിൽ അവതരണത്തിനെതിരെ- വൈദ്യുതി ജീവനക്കാരുടെ ജോലി ബഹിഷ്‌കരണവും ധർണയും. വൈദ്യുതി മേഖലയിൽ സ്വകാര്യവൽക്കരണം ലക്ഷ്യമിട്ട് പാർലമെന്റിൽ നിയമ ഭേദഗതി ബിൽ  അവതരിപ്പിക്കുന്നതിന്‌ എതിരെ നാഷണൽ കോ ഓഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആൻഡ്‌ എൻജിനീയേസിന്റെ ആഭിമുഖ്യത്തിലാണ്‌  ജോലി ബഹിഷ്‌കരണവും ധർണയും നടത്തിയത്‌. കണ്ണൂർ വൈദ്യുതി ഭവന് സമീപം നടന്ന ധർണ സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം എം വി ജയരാജൻ ഉദ്ഘാടനംചെയ്തു. കെ രാധാകൃഷ്ണൻ അധ്യക്ഷനായി.  കെ രഘുനാഥൻ, സി ജഗദീശൻ സി, എ രതീശൻ  കെ വി ബാലകൃഷ്ണൻ, സി കെ  കരുണാകരൻ, കെ പവിത്രൻ കെ, എം വി സഹദേവൻ, കെ ബാഹുലേയൻ, പി മനോഹരൻ, എ പി സുനിൽ കുമാർ,  അനു കവിണിശേരി, അബ്ദുൾ ലത്തീഫ്, കെ കെ സീന, കെ വി രഞ്ചിത്ത്, എ സമീർ, ഇ കെ വീന്ദ്രൻ, വി പി ഉദയകമാർ, പി പി ഷൈജു, എ എൻ ശ്രീലാകുമാരി എന്നിവർ സംസാരിച്ചു. കെ ദേവകുമാർ കെ സ്വാഗതം പറഞ്ഞു.   Read on deshabhimani.com

Related News