ഇവിഎം- വിവിപാറ്റ് വെയർ ഹൗസ് ഉദ്ഘാടനംചെയ്തു



കണ്ണൂർ  ജില്ലയിൽ ഇലക്‌ട്രോണിക് വോട്ടിങ്‌ യന്ത്രങ്ങളും വിവിപാറ്റ് യന്ത്രങ്ങളും സൂക്ഷിക്കാനായി തെരഞ്ഞെടുപ്പ് കമീഷൻ നിർമിച്ച ഇവിഎം -വിവിപാറ്റ് വെയർ ഹൗസ് ചീഫ് ഇലക്ടറൽ ഓഫീസർ സഞ്ജയ് കൗൾ ഓൺലൈനായി ഉദ്ഘാടനംചെയ്തു. കണ്ണൂർ താലൂക്ക് ഓഫീസ് വളപ്പിലാണ് 1523 ചതുരശ്ര മീറ്ററിലുള്ള നാലുനില കെട്ടിടം നിർമിച്ചത്. തളിപ്പറമ്പ് നാടുകാണി കിൻഫ്ര ഇൻഡസ്ട്രിയൽ പാർക്കിൽ പ്രവർത്തിക്കുന്ന വെയർ ഹൗസ് ഈ കെട്ടിടത്തിലേക്ക് മാറും. കലക്ടർ എസ് ചന്ദ്രശേഖർ ശിലാഫലകം അനാച്ഛാദനം ചെയ്‌തു. നാടുകാണി വെയർഹൗസിൽനിന്ന് ഇലക്‌ട്രോണിക് വോട്ടിങ്‌ യന്ത്രങ്ങൾ ജൂൺ അവസാനത്തോടെ കണ്ണൂരിലേക്ക് മാറ്റുമെന്ന് കലക്ടർ അറിയിച്ചു. ജില്ലയിലെ 11 നിയമസഭാ മണ്ഡലങ്ങളിലും ലോക്‌സഭ, നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് ആവശ്യമായ ഇലക്‌ട്രോണിക് വോട്ടിങ്‌ യന്ത്രങ്ങൾ, വിവിപാറ്റ് മെഷീനുകൾ, റിസർവ് മെീഷൻ എന്നിവ സൂക്ഷിക്കാനുള്ള വിശാലമായ സൗകര്യം പുതിയ കെട്ടിടത്തിലുണ്ട്.   Read on deshabhimani.com

Related News