എൻആർഇജി വർക്കേഴ്‌സ്‌ യൂണിയൻ ജാഥകൾ ഇന്ന്‌ സമാപിക്കും

എൻആർഇജി വർക്കേഴ്‌സ്‌ യൂണിയൻ വടക്കൻ മേഖലാ ജാഥക്ക് നടുവിൽ നൽകിയ സ്വീകരണത്തിൽ ലീഡർ കെ ചന്ദ്രൻ 
സംസാരിക്കുന്നു


 കണ്ണൂർ എൻആർഇജി വർക്കേഴ്‌സ്‌ യൂണിയൻ ജാഥാ പര്യടനം ശനിയാഴ്‌ച സമാപിക്കും. വിവിധ കേന്ദ്രങ്ങളിൽ ആവേശ സ്വീകരണങ്ങളേറ്റുവാങ്ങിയാണ്‌ മേഖലാ ജാഥകൾ പര്യടനം തുടരുന്നത്‌.  തൊഴിലുറപ്പ്‌ പദ്ധതി തകർക്കുന്ന കേന്ദ്രസർക്കാർ നീക്കത്തിനെതിരെ 12ന്‌ നടക്കുന്ന ഹെഡ്‌ പോസ്‌റ്റ്‌ ഓഫീസ്‌ മാർച്ചിന്റെ പ്രചാരണാർഥമാണ്‌  ജാഥകൾ.    കെ ചന്ദ്രൻ നയിക്കുന്ന വടക്കൻ മേഖലാ ജാഥ  ഉദയഗിരി, ആലക്കോട്, പയ്യാവൂർ, നടുവിൽ, ചെങ്ങളായി, വളക്കൈ, ചപ്പാരപ്പടവ്, എരുവേശ്ശി,  പടിയൂർ എന്നിവിടങ്ങളിലെ  സ്വീകരണങ്ങൾക്കുശേഷം ഇരിക്കൂറിൽ സമാപിച്ചു. സ്വീകരണകേന്ദ്രങ്ങളിൽ ജാഥാ ലീഡർ കെ ചന്ദ്രൻ, മാനേജർ പി രമേഷ് ബാബു, ബിന്ദു രാജൻകുട്ടി, എം വി ഓമന, എ പ്രസന്ന എന്നിവർ സംസാരിച്ചു.  തങ്കമ്മ സ്കറിയ നയിക്കുന്ന തെക്കൻ മേഖലാ ജാഥക്ക് പാത്തിപ്പാലം, അരയാ ക്കൂൽ, പാറാട്ട്, കല്ലിക്കണ്ടി, ചൊക്ലി, മാഹി പാലം, കോടിയേരി പാറാൽ, കതിരൂർ, പെരുന്താറ്റിൽ, മുഴപ്പിലങ്ങാട്, തോട്ടട എന്നിവിടങ്ങളിൽ ആവേശകരമായ സ്വീകരണം ലഭിച്ചു. വിവിധ കേന്ദ്രങ്ങളിൽ ലീഡർക്കു പുറമെ  മാനേജർ ടി അനിൽ, പി കെ ഷൈമ, സി പി അശോകൻ, ഇ സജീവൻ, അജിത രാജൻ എന്നിവർ സംസാരിച്ചു.  വടക്കൻ ജാഥ ഇന്ന്‌  മലപ്പട്ടം –-9, കുറ്റ്യാട്ടൂർ പഞ്ചായത്ത് 10, കണ്ണാടിപ്പറമ്പ് 11, വൻകുളത്ത് വയൽ 12, പുതിയതെരു  2, കരിങ്കൽകുഴി 3, മയ്യിൽ 4(സമാപനം).  തെക്കൻ ജാഥ ഇന്ന്‌  9.45  പെരളശേരി, 11  ചക്കരക്കൽ, 12 കുടുക്കിമൊട്ട, 12.45 കാവിൻമൂല, 2    കിണവക്കൽ, 2.45 മമ്പറം, 3.30 ഓലയമ്പലം, 4.15 ധർമ്മടം ചിറക്കുനി (സമാപനം). Read on deshabhimani.com

Related News