ദേശീയ കൈത്തറി ദിനം ആചരിച്ചു

ദേശീയ കൈത്തറി ദിനാചരണം നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്‌സ് ഹാളിൽ രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ ഉദ്‌ഘാടനംചെയ്യുന്നു


കണ്ണൂർ കൈത്തറി തുണിത്തരങ്ങൾ ഉപയോഗിക്കുന്നതിന്റെ ഗുണങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും കൈത്തറി വ്യവസായത്തിന്റെ  പ്രാധാന്യം പ്രചരിപ്പിക്കുന്നതിനുമായി ദേശീയ കൈത്തറി ദിനം ആചരിച്ചു. നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്‌സ് ഹാളിൽ കൈത്തറി സേവാകേന്ദ്രവും ജില്ലാ വ്യവസായകേന്ദ്രവും ചേർന്നാണ്‌ ദിനാചരണം സംഘടിപ്പിച്ചത്‌. രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ ഉദ്‌ഘാടനംചെയ്‌തു. ഹാൻവീവ്‌ ചെയർമാൻ ടി കെ ഗോവിന്ദൻ അധ്യക്ഷനായി.  കേരള ഗ്രാമീണ് ബാങ്കിൽനിന്ന്‌  അഞ്ച്‌ നെയ്ത്തുകാർക്ക് വീവേഴ്‌സ് മുദ്ര വായ്‌പ അനുവദിച്ച്  1,00,000 രൂപ വീതം വിതരണംചെയ്തു. ദേശീയ കൈത്തറി വികസന പരിപാടിക്കുകീഴിൽ കൈത്തറി അനുബന്ധ സാമഗ്രികൾ കോഴിക്കോട് ജില്ലയിൽനിന്നുള്ള 10 നെയ്ത്തുകാർക്ക്‌   വിതരണം ചെയ്തു.  19 മുതിർന്ന മാസ്റ്റർ നെയ്ത്തുകാരെ ജില്ലാ വ്യവസായ കേന്ദ്രം മുഖേന 1000 രൂപ വീതം ക്യാഷ് അവാർഡ് നൽകി ആദരിച്ചു. ഹാൻവീവ്‌ മാനേജിങ് ഡയറക്ടർ അരുണാചലം സുകുമാർ, ഐഐഎച്ച്‌ടി എക്‌സിക്യൂട്ടീവ്‌ ഡയറക്ടർ ശ്രീധന്യൻ, ജില്ലാ വ്യവസായ കേന്ദ്രം ഡെപ്യൂട്ടി രജിസ്‌ട്രാർ കെ രാജൻ, മഹേശ്വർ ഗ്വിൻ, കെ രഘുപതി, വി  മനോഹരൻ, കെ വി സന്തോഷ്‌കുമാർ, എന്നിവർ സംസാരിച്ചു. കൈത്തറി സേവാ കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടർ എസ് ടി സുബ്രഹ്മണ്യൻ സ്വാഗതം പറഞ്ഞു. Read on deshabhimani.com

Related News