ദുരിതപ്പെയ് ത്തിന് മീതെ

സജിത കുട നിർമാണത്തിൽ


കൂത്തുപറമ്പ് എട്ട് വർഷം തികയുന്നു കൂത്തുപറമ്പ് നരവൂരിലെ സജിതയുടെ കുട നിർമാണം. ഓരോ വർഷവും മഴ കനയ്ക്കുമ്പോൾ ചെറിയൊരാശ്വാസമാണ്. ജീവിതത്തിലെ ദുരിതപ്പെയ്ത്തിനെ കുട നിർമിച്ച് തടുക്കാമെന്ന ആശ്വാസം.   രണ്ടാം വയസ്സിൽ പോളിയോ ബാധിച്ചതിനെ തുടർന്ന് വീൽചെയറിലായതാണ് സജിത.  പാലിയേറ്റീവും ഐആർപിസിയും നൽകിയ കുട നിർമാണ പരിശീലനം ഇന്ന് ജീവിത മാർഗമാണ്. ഹൃദ്രോഗിയായ പിതാവ് രാജനും അമ്മ പറമ്പൻ ശാന്തയ്ക്കും തണലേകുകയാണ്‌ സജിത.  ഓരോ വർഷവും സീസണിൽ മുന്നൂറിനടുത്ത് കുടകൾ  നിർമിച്ച് വിപണനം നടത്തും. കോഴിക്കോടുനിന്ന് കിറ്റെത്തിച്ചാണ് നിർമാണം. വാട്സാപ്പും ഫേസ്ബുക്കും സുഹൃത്തുക്കളുമാണ് വിപണന മാർഗം. ആവശ്യക്കാർക്ക് കൊറിയർ വഴിയും എത്തിക്കും. വീട്ടിൽ നേരിട്ടെത്തി വാങ്ങുന്നവരുമുണ്ട്.  പാലിയേറ്റീവ്‌ പ്രവർത്തക  സുധയാണ്‌ ആദ്യഘട്ടത്തിൽ  കുട വിൽപ്പനയ്‌ക്ക്‌ സഹായിച്ചത്‌. കുട്ടികൾക്കായി വിവിധ കളറുകളിലും  മോഡലുകളിലും  സജിതകുടകൾ നിർമിക്കാറുണ്ട്.   കൂത്തുപറമ്പ് നഗരസഭയുടെ സഹായത്തോടെ നഗരത്തിൽ ലഭിച്ച ലോട്ടറി സ്റ്റാളും സജിതയ്ക്കുണ്ട്. സഹോദരനുൾപ്പെടെ ഒരുപാടുപേരുടെ കരുതലും സജിതയുടെ വിജയത്തിനുണ്ട്. ആവശ്യമുള്ളവർ സജിതയെ നേരിട്ട് ബന്ധപ്പെട്ടാൽ കുട എത്തിച്ച് നൽകും.   ഫോൺ: 9446504326. Read on deshabhimani.com

Related News