സ്‌കൂളുകളിൽ 
പ്രീ -ഫാബ്രിക്കേറ്റഡ് 
മോഡുലാർ ടോയ്‌ലറ്റ്

പ്രീ ഫാബ്രിക്കേറ്റഡ് മോഡുലാർ ടോയ്‌ലറ്റ് സമുച്ചയം ജില്ലാതല ഉദ്‌ഘാടനം 
ചട്ടുകപ്പാറ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ നിർവഹിക്കുന്നു


ചട്ടുകപ്പാറ ജില്ലാ പഞ്ചായത്തിന് കീഴിലെ സർക്കാർ സ്‌കൂളുകളിൽ ആറ്‌ കോടി രൂപ ചെലവിൽ നിർമിച്ച പ്രീ - ഫാബ്രിക്കേറ്റഡ് മോഡുലാർ ടോയ്‌ലറ്റ് സമുച്ചയങ്ങളുടെ ജില്ലാതല ഉദ്‌ഘാടനം  ചട്ടുകപ്പാറ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു.  ജില്ലയിലെ 36 സ്‌കൂളുകളിലാണ്‌ ടോയ്‌ലറ്റ്‌ സൗകര്യം ഒരുക്കിയത്‌.  ചടങ്ങിൽ ചട്ടുകപ്പാറ എച്ച്‌എസ്‌എസിലെ എസ്എസ്എൽസി, പ്ലസ്‌ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. പഞ്ചായത്ത് പ്രസിഡന്റ്  പി പി റെജി അധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം എൻ വി ശ്രീജിനി, അഡ്വ. രത്‌നകുമാരി, അഡ്വ. സരള, പി പ്രസീത, കെ പ്രകാശൻ എന്നിവർ സംസാരിച്ചു.  പ്രിൻസിപ്പൽ എ വി ജയരാജൻ സ്വാഗതവും കെ ആർ രജനി നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News