സംഘാടകസമിതി ഓഫീസ് തുറന്നു

സംസ്ഥാന കേരളോത്സവത്തിന്റെ സംഘാടക സമിതി ഓഫീസ് കണ്ണൂർ ജിമ്മി ജോർജ് ഹാളിൽ യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ 
എസ് സതീഷ് ഉദ്ഘാടനം ചെയ്യുന്നു


 കണ്ണൂർ സംസ്ഥാന കേരളോത്സവത്തിന്റെ സംഘാടക സമിതി ഓഫീസ് തുറന്നു. കണ്ണൂർ ജിമ്മി ജോർജ് ഹാളിൽ യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ് സതീഷ് ഉദ്ഘാടനം ചെയ്തു. ബോർഡ് അംഗം വി കെ സനോജ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി പി ദിവ്യ,  സ്ഥിരംസമിതി അധ്യക്ഷൻ വി കെ സുരേഷ് ബാബു, അംഗങ്ങളായ എൻ പി ശ്രീധരൻ, മുഹമ്മദ് അഫ്സൽ, നടൻ സന്തോഷ് കീഴാറ്റൂർ, ജില്ലാ യൂത്ത് പ്രോഗ്രാം കോ ഓഡിനേറ്റർ സരിൻ ശശി, യൂത്ത് പ്രോഗ്രാം ഓഫീസർ കെ പ്രസീത, ഫോക്‌ലോർ അക്കാദമി സെക്രട്ടറി എ വി അജയകുമാർ,  സ്പോർട്സ് കൗൺസിൽ സെക്രട്ടറി ഷിനിത്ത് പാട്യം എന്നിവർ പങ്കെടുത്തു. സംസ്ഥാന കേരളോത്സവത്തിന്റെ കലാമേള 18 മുതൽ 21 വരെയാണ് കണ്ണൂർ നഗരത്തിലെ ആറ് വേദികളിൽ നടക്കുക. 18ന് വൈകിട്ട് അഞ്ചിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.  59 ഇനങ്ങളിലായി മൂവായിരത്തിലേറെ പേർ പങ്കെടുക്കും. 27 മുതൽ 30 വരെ കൊല്ലത്താണ് കായിക മത്സരങ്ങൾ. Read on deshabhimani.com

Related News