കായികതാൽപര്യം ലഹരിവ്യാപനം 
തടയും: ഇ പി ജയരാജൻ

കേരള ക്രിക്കറ്റ്‌ അസോസിയേഷൻ ജോയിന്റ്‌ സെക്രട്ടറി ബിനീഷ്‌ കോടിയേരിക്ക്‌ തലശേരി പ്രസ്‌ഫോറം പത്രാധിപർ ഇ കെ നായനാർ സ്‌മാരക ലൈബ്രറി നൽകിയ സ്വീകരണത്തിൽ ഇ പി ജയരാജൻ ഉപഹാരം നൽകുന്നു


തലശേരി കായികമേഖലയിലേക്ക്‌ വിദ്യാർഥികളെയും യുവാക്കളെയും കൂടുതൽ ആകർഷിക്കണമെന്നും മയക്കുമരുന്ന് വ്യാപനം തടയാൻ കായികപരിപാടികളിലൂടെ സാധിക്കുമെന്നും മുൻ മന്ത്രി ഇ പി ജയരാജൻ. കേരള ക്രിക്കറ്റ്‌ അസോസിയേഷൻ ജോ. സെക്രട്ടറി ബിനീഷ്‌ കോടിയേരിക്ക്‌ പ്രസ്‌ഫോറം പത്രാധിപർ ഇ കെ നായനാർ സ്‌മാരക ലൈബ്രറി നൽകിയ സ്വീകരണം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  കേരള ക്രിക്കറ്റിന്റെ തലപ്പത്ത്‌ ബിനീഷ്‌ കോടിയേരി എത്തിയെന്നത്‌ അഭിമാനകരമാണ്‌. സംസ്ഥാന ക്രിക്കറ്റിലെ  ശ്രദ്ധേയ പദവിയാണത്‌. അഖിലേന്ത്യാതലത്തിൽ തന്നെ ഉയരാനുള്ള കഴിവും പ്രാപ്‌തിയും ബിനീഷിനുണ്ട്‌. വിദ്യാർഥികാലംമുതൽ കോടിയേരി ബാലകൃഷ്‌ണനൊപ്പം നടത്തിയ പ്രവ-ർത്തനങ്ങളും ഇ പി ജയരാജൻ അനുസ്‌മരിച്ചു.  പ്രസ്‌ഫോറം ഹാളിൽ ചേർന്ന ചടങ്ങിൽ നവാസ്‌ മേത്തർ അധ്യക്ഷനായി. നഗരസഭാ ചെയർമാൻ കെ എം ജമുനറാണി വിശിഷ്‌ടാതിഥിയായി. ജില്ലാ ക്രിക്കറ്റ്‌ അസോസിയേഷൻ പ്രസിഡന്റ്‌ വി പി അനസ്‌, കെസിഎ മുൻ സംസ്ഥാന ജോ. സെക്രട്ടറി പി വി സിറാജുദ്ദീൻ, ഗ്രാന്റ്‌ തേജസ്‌ എംഡി കെ അഷറഫ്‌, കെഎസ്‌എ അബ്ദുൾലത്തീഫ്‌, പി പി എം റിയാസ്‌, കെ പി നസീബ്‌, അനീഷ്‌ പാതിരിയാട്‌, പി ദിനേശൻ, എൻ സിറാജുദ്ദീൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News