ആവേശോജ്വല വരവേൽപ്പ്

കെ ചന്ദ്രൻ നയിക്കുന്ന വടക്കൻ മേഖലാ ജാഥക്ക് ഏഴാംമൈലിൽ നൽകിയ സ്വീകരണം


കണ്ണൂർ ആവേശ സ്വീകരണങ്ങളേറ്റുവാങ്ങി എൻആർഇജി വർക്കേഴ്‌സ്‌ യൂണിയൻ ജാഥാ പര്യടനം മൂന്നാം ദിവസത്തിലേക്ക്‌. തൊഴിലുറപ്പ്‌ പദ്ധതി തകർക്കുന്ന കേന്ദ്രസർക്കാർ നീക്കത്തിനെതിരെ 12ന്‌ നടക്കുന്ന ഹെഡ്‌ പോസ്‌റ്റ്‌ ഓഫീസ്‌ മാർച്ചിന്റെ പ്രചാരണാർഥമാണ്‌ മേഖലാ ജാഥകൾ. കെ ചന്ദ്രൻ നയിക്കുന്ന വടക്കൻ മേഖലാ ജാഥ കൊവ്വപ്പുറത്തുനിന്നാരംഭിച്ച്‌ കരിമ്പത്ത്‌ സമാപിച്ചു. ജാഥാ ലീഡർക്കുപുറമെ  മാനേജർ പി രമേഷ് ബാബു, എം പി ദാമോദരൻ, എം വി ഓമന, ബിന്ദു രാജൻകുട്ടി എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. കണ്ണപുരം, ഇരിണാവ്‌ റോഡ്‌, പാപ്പിനിശേരി പഞ്ചായത്ത്‌, ധർമശാല, ഏഴാം മൈൽ, മുറിയാത്തോട്‌, പൊയിൽ എന്നിവിടങ്ങളിലും സ്വീകരണം നൽകി.   തങ്കമ്മ സ്‌കറിയ നയിക്കുന്ന തെക്കൻ മേഖലാ ജാഥ കൂടാളിയിൽനിന്നാരംഭിച്ച്‌ പാട്യം കൊട്ടയോടിയിൽ സമാപിച്ചു. ജാഥാ ലീഡർക്കുപുറമെ മാനേജർ ടി അനിൽ, പി കെ ഷൈമ, ഇ സജീവൻ, സി പി അശോകൻ, എൻ വി ശ്രീജ, അജിത രാജൻ, എന്നിവർ സംസാരിച്ചു. തെരു പാലയോട്‌, മട്ടന്നൂർ ടൗൺ, കുട്ടിമാവിൻകീഴിൽ മാലൂർ സിറ്റി, മാനന്തേരി സത്രം, മൂന്നാംപീടിക എന്നിവിടങ്ങളിലും സ്വീസരണം നൽകി.  Read on deshabhimani.com

Related News