എല്‍എസ്ഡി സ്‌റ്റാമ്പും എംഡിഎംഎയുമായി യുവാവ് പിടിയി‍ല്‍

മുഹമ്മദ്‌ ഷാനിൽ


കണ്ണൂർ തലശേരി – കണ്ണൂർ ദേശീയപാതയിൽ തോട്ടടക്ക് സമീപം ലക്ഷങ്ങൾ വിലമതിക്കുന്ന എൽഎസ്ഡി സ്റ്റാമ്പും എംഡിഎംഎയുമായി യുവാവ് പിടിയിലായി. കോട്ടയംപൊയിൽ പത്തായക്കുന്ന് സ്വദേശി ഉമ നിവാസിൽ കെ മുഹമ്മദ്‌ ഷാനിലി (29) നെയാണ് കണ്ണൂർ എക്സൈസ് ഇൻസ്പെക്ടർ സിനു കോയില്യത്ത് തോട്ടടയിൽ  വാഹനപരിശോധനയ്‌ക്കിടെ അറസ്‌റ്റുചെയ്തത്.   കെ എൽ  40 എസ് 3693 നമ്പർ കാറിലാണ് ഇയാൾ മയക്കുമരുന്ന് കടത്തിയത്. 191 എൽഎസ്ഡി സ്റ്റാമ്പും  6.443 ​ഗ്രാം എംഡിഎംഎയും പ്രതിയിൽനിന്ന് പിടികൂടി.   യുവാക്കൾക്കും വിദ്യാർഥികൾക്കുമിടയിൽ എൽഎസ്ഡി സ്റ്റാമ്പും മയക്കുമരുന്നും എത്തിച്ച് നൽകുന്ന ചെറുകിട വിൽപ്പനക്കാർക്ക്  ആവശ്യാനുസരണം മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാനകണ്ണിയാണ് മുഹമ്മദ്‌ ഷാനിലെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.   ഇയാൾ ജോലിചെയ്യുന്ന സ്ഥാപനത്തിന്റെ മേൽവിലാസത്തിൽ കൊറിയർ വഴി  മയക്കുമരുന്ന് എത്തിച്ചാണ് വിൽപ്പന.   മുമ്പും മയക്കുമരുന്നുമായി ഇയാൾ പിടിയിലായിട്ടുണ്ട്.  പ്രതിയെ കോടതി റിമാൻഡുചെയ്തു.  പ്രിവന്റീവ് ഓഫീസർമാരായ എം കെ സന്തോഷ്, എൻ വി പ്രവീൺ, സിവിൽ എക്സൈസ് ഓഫീസർമാരായ പി പി സുഹൈൽ, എൻ രജിത്ത് കുമാർ,  സി എച്ച് റിഷാദ് , എം സജിത്ത്, ടി അനീഷ്, സീനിയർ എക്സൈസ് ഡ്രൈവർ സി അജിത്ത്  ഉത്തര മേഖലാ കമീഷണർ സ്‌ക്വാഡ്  അംഗം പി ജലീഷ് എന്നിവരും സംഘത്തിൽ  ഉണ്ടായിരുന്നു.  Read on deshabhimani.com

Related News