വാഗമണ്‍, മൂന്നാര്‍ വിനോദസഞ്ചാര പാക്കേജുമായി കെഎസ്ആർടിസി



കണ്ണൂർ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി വിനോദസഞ്ചാര പാക്കേജുമായി കെഎസ്ആർടി സി. വാഗമൺ–- കുമരകം, മൂന്നാർ-–-കാന്തലൂർ എന്നിങ്ങനെ രണ്ട് പാക്കേജുകളാണുള്ളത്. വാഗമൺ-–-കുമരകം യാത്ര  12ന് രാത്രി ഏഴിന്‌ പുറപ്പെട്ട്  15ന് രാവിലെ ആറിന്‌ തിരിച്ചെത്തും. താമസം, ഭക്ഷണം, ഓഫ് റോഡ് ജീപ്പ് സവാരി,  ഹൗസ് ബോട്ട് യാത്ര, ക്യാമ്പ് ഫയർ, മറൈൻ ഡ്രൈവ് എന്നിവ ഉൾപ്പെടെ ഒരാൾക്ക് 3900- രൂപയാണ് ചെലവ്.  മൂന്നാർ-–-കാന്തലൂർ യാത്ര മൂന്ന് ദിവസത്തെ പാക്കേജാണ്.  കാരവൻ രീതിയിൽ സെറ്റ് ചെയ്തിട്ടുള്ള കെഎസ്ആർടിസി ബസ്സുകളിലെ താമസം മൂന്നാർ പാക്കേജിന്റെ സവിശേഷതയാണ്. കൂടാതെ വാരാന്ത്യ വയനാട്, പൈതൽമല ട്രിപ്പുകളും പുനരാരംഭിക്കും. ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും ഫോൺ: 9605372288, 8089463675, 9048298740 Read on deshabhimani.com

Related News