കുടുംബശ്രീ ജെൻഡർ ക്യാമ്പയിൻ ഉദ്ഘാടനം ഇന്ന്‌



കണ്ണൂർ കുടുംബശ്രീ ജില്ലാ മിഷൻ ജെൻഡർ ക്യാമ്പയിൻ ജില്ലാതല ഉദ്ഘാടനം ചൊവ്വ പകൽ 2.30ന് പാനൂർ ബസ്‌സ്‌റ്റാൻഡ്‌ പരിസരത്ത് നടക്കും. ക്യാമ്പയിനിന്റെ ഭാഗമായി നൂറ്‌ സംവാദ സദസ്‌ ഒരുക്കും.     ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെ ‘നയി ചേതന'  പേരിലുള്ള ദേശീയ ക്യാമ്പയിന്റെ ഭാഗമായാണ് 23വരെ രാജ്യത്താകെ അയൽക്കൂട്ടതലംവരെ വിവിധ പരിപാടി സംഘടിപ്പിക്കുന്നത്‌. അതിക്രമങ്ങളെ പ്രതിരോധിക്കുന്നതിനുള്ള സാമൂഹ്യ ഉത്തരവാദിത്വം വളർത്തിയെടുക്കുക, ലിംഗനീതിയിലേക്ക് സമൂഹത്തെ നയിക്കുക എന്നതാണ് ക്യാമ്പയിനിന്റെ ലക്ഷ്യം. ‘ആശാന്റെ സീതയും മാതംഗിയും 100 വർഷങ്ങൾക്കിപ്പുറം'  പേരിൽ ജെൻഡർ സംവാദം സംഘടിപ്പിക്കും.       കൈയെഴുത്ത്‌ പോസ്റ്റർ രചന, റാലി, ഹ്രസ്വ ചിത്ര പ്രദർശനം, അയൽക്കൂട്ട ചർച്ച, ലിംഗസമത്വ പ്രതിജ്ഞ എടുക്കൽ എന്നിവയും സംഘടിപ്പിക്കും.‘ഖത്തർ പന്ത്'   പേരിൽ സിഡിഎസ് തലത്തിൽ ലോകകപ്പ് ഫുട്‌ബോൾ പ്രവചന മത്സരവും നടത്തും.  Read on deshabhimani.com

Related News