തലശേരി മിഷൻ ആശുപത്രി 
ജീവനക്കാരിയെ തിരിച്ചെടുത്തു



തലശേരി തലശേരി മിഷൻ  ആശുപത്രിയിൽനിന്ന്‌ പിരിച്ചുവിട്ട നഴ്‌സിങ് അസിസ്‌റ്റന്റ്‌ കെ കെ ലീജയെ തിരിച്ചെടുത്തു. മാനേജ്‌മെന്റും പ്രൈവറ്റ്‌ ഹോസ്‌പിറ്റൽ ആൻഡ്‌ മെഡിക്കൽ ഷോപ്പ്‌ എംപ്ലോയീസ്‌ യൂണിയൻ പ്രതിനിധികളുമായുള്ള ചർച്ചയിലാണ്‌ തീരുമാനം. യൂണിയൻ ജില്ലാ പ്രസിഡന്റ്‌ പി ഹരീന്ദ്രൻ,  വൈസ് പ്രസിഡന്റ്‌ സി  കെ  പ്രഷീലകുമാരി,  ജോയിന്റ് സെക്രട്ടറി പി പി രാജേഷ്, ഏരിയാ സെക്രട്ടറി  സി ശ്രീജയൻ എന്നിവരും മാനേജമെന്റിനെ പ്രതിനിധീകരിച്ച് എംഡി ഡോ. ജി കെ  സതീഷ്, ഡോ. ബിന്ദു വേണുഗോപാൽ, എച്ച്‌ആർ  മാനേജർ ജെ എൻ സിറിൽ എന്നിവരും പങ്കെടുത്തു.    പതിനേഴ്‌ വർഷത്തിലേറെ സർവീസുള്ള നഴ്സിങ് അസിസ്റ്റന്റിനെയാണ്‌ പിരിച്ചുവിട്ടത്‌. ജില്ലാ ലേബർ ഓഫീസറുടെ സാന്നിധ്യത്തിൽ പ്രശ്‌നം ചർച്ചചെയ്‌തെങ്കിലും മാനേജ്‌മെന്റ്‌ വിട്ടുവീഴ്‌ചക്ക്‌ തയ്യാറായില്ല. സ്ഥാപനത്തിന് മുന്നിൽ  പ്രതിഷേധ ധർണ നടത്തിയതോടെയാണ്‌ ചർച്ചക്ക്‌ സന്നദ്ധമായത്‌. Read on deshabhimani.com

Related News