ബാബു അച്ചാരത്ത് മെമ്മോറിയൽ ട്രോഫി ധർമടം സീഗൾസിന്‌ 
7 വിക്കറ്റ്‌ വിജയം



തലശേരി ബാബു അച്ചാരത്ത് മെമ്മോറിയൽ ട്രോഫിക്കുള്ള ജില്ലാ  ‘എ' ഡിവിഷൻ ലീഗ് ക്രിക്കറ്റ് മത്സരത്തിൽ ധർമടം സീഗൾസ് ക്രിക്കറ്റ്‌ ക്ലബ് ഒഴയിൽ ഭാഗം ക്രിക്കറ്റ് ക്ലബ്ബിനെ 7 വിക്കറ്റിന്‌ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത ഒഴയിൽ ഭാഗം 25.5 ഓവറിൽ 98 റൺസിന്‌ എല്ലാവരും പുറത്തായി.  എ കെ ഷമീം 19 റൺസും മുഹമ്മദ്‌ നൗഷിദും സി പി ഷഫീക്കും14 റൺസ് വീതവും എടുത്തു. സീഗൾസിനുവേണ്ടി മുഹമ്മദ്‌ ആദിൽ 30 റൺസിന്‌ 4 വിക്കറ്റും പി ജസ്ബീർ 9 റൺസ്‌ വഴങ്ങി മൂന്ന് വിക്കറ്റും വീഴ്‌ത്തി. സീഗൾസ് ക്രിക്കറ്റ് ക്ലബ്ബ് 17.4 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം നേടി. മോസസ് ബെനഡിക്ട് 42 റൺസും എം പി വിഷ്ണു പുറത്താകാതെ 31 റൺസുമെടുത്തു. സീഗൾസ് ക്രിക്കറ്റ്‌ ക്ലബ്ബിലെ എം പി വിഷ്ണു മാൻ ഓഫ് ദി മാച്ചായി. തിങ്കളാഴ്‌ച ടെലിച്ചറി സ്റ്റുഡന്റസ് സ്പോർട്ടിങ് ക്രിക്കറ്റ്‌ ക്ലബ്‌ തലശേരി ബ്രദേഴ്സ് ക്രിക്കറ്റ് ക്ലബ്ബിനെ നേരിടും.   Read on deshabhimani.com

Related News