ഓർമകൾക്കുണ്ട്‌, തലയെടുപ്പ്‌

പയ്യന്നൂരിലെ ഗാന്ധി സ്മൃതി മ്യൂസിയം


പയ്യന്നൂർ ബ്രിട്ടീഷ്  പട്ടാളത്തെ വെ ല്ലുവിളിച്ച് പോരാളികൾ യൂണിയൻ ജാക്ക് വലിച്ചുതാഴ്‌ത്തി ദേശീയ പതാക ഉയർത്തിയ ഈ കെട്ടിടത്തിൽ ഇപ്പോഴും മുഴങ്ങുന്നുണ്ട് ധീരരുടെ ശബ്ദം.  സ്വാതന്ത്ര്യ സമരകാലത്ത്‌ ബ്രട്ടീഷ്‌ പൊലീസിന്റെ മർദനത്താൽ പോരാളികളുടെ  ചോരപ്പാടുകൾ പതിഞ്ഞ  കെട്ടിടമിപ്പോൾ ഗാന്ധി സ്‌മൃതി മ്യൂസിയമായി പുതുതലമുറക്ക് പയ്യന്നൂരിന്റെ സമര ചരിത്രം പകരുന്നു.   ഗാന്ധിജിയുടെ ഓർമകൾക്കൊപ്പം സ്വാതന്ത്ര്യ സമരത്തിൽ പയ്യന്നൂരിന്റെ  ഇടപടെലുകളുടെ ചരിത്രവും ഇവിടെയുണ്ട്‌. കോളനി വാഴ്‌ചക്കും കൊടിയ ചൂഷണത്തിനുമെതിരായ  രണ്ടാം ബർദോളി എന്നറിയപ്പെട്ട പയ്യന്നൂരിന് ദേശീയ പ്രസ്ഥാനത്തിലും സമരത്തിലും കർഷക പ്രക്ഷോഭങ്ങളിലുമുള്ള പങ്ക് ചെറുതല്ല.   1910ൽ ഇന്തോ–- യൂറോപ്യൻ മാതൃകയിൽ നിർമിച്ച പഴയ പൊലീസ് സ്റ്റേഷൻ ഗാന്ധിമ്യൂസിയമാക്കി  മാറ്റാൻ സംസ്ഥാന സർക്കാർ  2.44 കോടിയാണ് അനുവദിച്ചത്.  നേരത്തെ സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ച  സ്റ്റേഷനിലെ വിവിധ സെല്ലുകളിലായി ഗാന്ധിജി കേരളത്തിൽ എത്തിയതിന്റെ നാൾവഴികൾ, പയ്യന്നൂർ  ഉപ്പുസത്യഗ്രഹം, ക്വിറ്റ്ഇന്ത്യാ സമരം, പട്ടിണി ജാഥ, അയിത്തോച്ചാടന പ്രവർത്തനങ്ങൾ, ഗാന്ധിജിയുടെ പയ്യന്നൂർ സന്ദർശനം തുടങ്ങിയവയുടെ സചിത്ര വിവരണങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്.  ഗാന്ധി പ്രതിമ, ഗാന്ധിജി ഉപയോഗിച്ച വസ്തുക്കളുടെ മാതൃകകൾ, ഗാന്ധിജിയുടെ അപൂർവ ഫോട്ടോകൾ, രേഖാചിത്രങ്ങൾ എന്നിവയും  സജ്ജീകരിച്ചിട്ടുണ്ട്. കർഷക പോരാട്ടങ്ങളായ കരിവെള്ളൂർ, മുനയൻകുന്ന്, കോറോം സമരങ്ങളുടെ  വിവരണങ്ങൾ, പഴയകാല കാർഷികോപകരണങ്ങൾ ഉൾപ്പടെയുള്ളവയും സജ്ജീകരിച്ചിട്ടുണ്ട്.   Read on deshabhimani.com

Related News