യുവത നടും 10,000 വൃക്ഷത്തൈ

ഡിവൈഎഫ്ഐ വൃക്ഷത്തൈ നടീൽ ജില്ലാ ഉദ്‌ഘാടനം കൂത്തുപറമ്പിൽ എം സുരേന്ദ്രൻ നിർവഹിക്കുന്നു


 കൂത്തുപറമ്പ് ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ഡിവൈഎഫ്ഐ ജില്ലയിൽ പതിനായിരം വൃക്ഷത്തൈ നട്ടുപിടിപ്പിക്കും. ജില്ലാ ഉദ്ഘാടനം കൂത്തുപറമ്പ് രക്തസാക്ഷി സ്തൂപത്തിന് സമീപം  റെയ്ഡ്കോ ചെയർമാൻ എം സുരേന്ദ്രൻ നിർവഹിച്ചു. ജില്ലാ പ്രസിഡന്റ്‌ മുഹമ്മദ് അഫ്സൽ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി  സരിൻ ശശി, സംസ്ഥാന കമ്മിറ്റിയംഗം പി എം അഖിൽ, ജില്ലാ സെക്രട്ടറിയറ്റംഗം വി ഷിജിത്ത്, ജില്ലാ കമ്മിറ്റിയംഗങ്ങളായ ടി മിഥുൻ, കെ ഷിബിന തുടങ്ങിയവർ സംസാരിച്ചു. Read on deshabhimani.com

Related News