മലബാർ ക്യാൻസർ സെന്റർ ഉയരങ്ങളിലേക്ക്‌; ബജറ്റിൽ 28 കോടി അനുവദിച്ചു

മലബാർ ക്യാൻസർ സെന്റർ


തലശേരി > സംസ്ഥാന ബജറ്റിൽ സർക്കാർ 28 കോടി രൂപകൂടി അനുവദിച്ചതോടെ മലബാർ ക്യാൻസർ സെന്റർ കൂടുതൽ ഉയരങ്ങളിലേക്ക്‌.  ക്യാൻസർ ചികിത്സാരംഗത്ത്‌ മലബാറിന്റെ അഭിമാന സ്‌തംഭമായ എംസിസിയോടുള്ള എൽഡിഎഫ്‌ സർക്കാരിന്റെ താൽപര്യവും ക്യാൻസർ രോഗികളോടുള്ള കരുതലുമാണ്‌ ബജറ്റിലും പ്രതിഫലിച്ചത്‌. ഇതോടെ എംസിസി വികസനം വേഗത്തിലാകും. നിർമാണം പൂർത്തിയാവുന്ന റേഡിയോ തെറാപ്പി ബ്ലോക്കിൽ അടിസ്ഥാനസൗകര്യം ഒരുക്കുന്നതിന്‌ മൂന്നുകോടി രൂപ വിനിയോഗിക്കും. ആശുപത്രിയിലെ സേവനവും ചികിത്സയുടെ ക്വാളിറ്റിയും മെച്ചപ്പെടുത്തും. ഗവേഷണ സൗകര്യങ്ങളും വികസിപ്പിക്കും. ലാബിന്റെ നിലവാരം ഉയർത്തുന്നത്‌ പരിശോധന കൂടുതൽ സൂക്ഷ്‌മവും കൃത്യവുമാക്കും. എംസിസിയിലെ എല്ലാ വകുപ്പുകളും കാലാനുസൃതമായി നവീകരിക്കും. ആവശ്യമായ ഉപകരണങ്ങൾ വാങ്ങുന്നതിനും തുക വിനിയോഗിക്കും. നിർമാണ പ്രവൃത്തിയും അറ്റകുറ്റപ്പണികളും നടത്തും. അനുവദിച്ച തുകയെ അടിസ്ഥാനമാക്കി വിശദമായ പദ്ധതി രൂപരേഖ തയാറാക്കിയാവും തുടർ നടപടി. ഓരോ ബജറ്റിലും എംസിസിയെ ചേർത്തുപിടിക്കുകയായിരുന്നു സർക്കാർ. അതിന്റെ തുടർച്ചയാണ്‌ ഇത്തവണത്തെ ബജറ്റും.   പ്രതീക്ഷയേകുന്ന 
തീരുമാനം   അയൽവാസിയായ ബന്ധുവിനൊപ്പം ചികിത്സക്കെത്തിയ പെരുമ്പടവിലെ പി വി ലത എംസിസിയോടുള്ള കരുതലിന്‌ സർക്കാരിനോട്‌ നന്ദി പറയുകയാണ്‌.  സാധാരണക്കാരായ ക്യാൻസർ രോഗികൾ ഏറെയും ആശ്രയിക്കുന്നത്‌ മലബാർ ക്യാൻസർ സെന്ററിനെയാണ്‌. ബജറ്റിൽ അനുവദിച്ച  തുക ഉപയോഗിച്ച്‌ കൂടുതൽ മെച്ചപ്പെട്ട ചികിത്സാ സംവിധാനം ഒരുക്കാനാവും. അവർ പറഞ്ഞു.   അഭിനന്ദനാർഹം   ക്യാൻസർ സെന്റർ വികസനത്തിന്‌ ബജറ്റിൽ തുക അനുവദിച്ചതിൽ അതിയായ സന്തോഷമുണ്ട്‌. ഭർത്താവിന്റെ ചികിത്സക്കായി മൂന്നുമാസമായി എംസിസിയിലുണ്ട്‌. മികച്ച ചികിത്സയാണിവിടെ ലഭിക്കുന്നത്‌. കൂടുതൽ മെച്ചപ്പെട്ട സൗകര്യമൊരുക്കാൻ ഇതിലൂടെ സാധിക്കുമെന്ന്‌ മാലൂർ തൃക്കടാരിപൊയിലിലെ സൗജത്ത്‌ പറഞ്ഞു. Read on deshabhimani.com

Related News