തലശേരിയിൽ 
5 കെ ചാലഞ്ച്‌



തലശേരി മലബാർ ക്യാൻസർ സെന്ററും ഡിസ്ട്രിക്ട് ക്യാൻസർ കൺട്രോൾ കൺസോഷ്യവും ലോക ക്യാൻസർ ദിനത്തിൽ തലശേരിയിൽ 5കെ ചലഞ്ച് സംഘടിപ്പിച്ചു. ഓടിയോ നടന്നോ 5 കിലോമീറ്റർ ദൂരം പൂർത്തിയാക്കി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച്‌ അഞ്ച് സുഹൃത്തുക്കളെ കൂടി ചലഞ്ച്‌ ഏറ്റെടുക്കാൻ ക്ഷണിക്കുന്നതായിരുന്നു പരിപാടി. അർബുദനിയന്ത്രണത്തിൽ വ്യായാമത്തിന്റെയും അധ്വാനത്തിന്റെയും പ്രസക്തി ഓർമിപ്പിക്കുന്ന ചാലഞ്ചിൽ നിരവധിപേർ പങ്കാളികളായി.   വിആർ കൃഷ്‌ണയ്യർ സ്‌മാരക മുനിസിപ്പൽ സ്‌റ്റേഡിയത്തിൽ എഎസ്‌പി അരുൺ കെ പവിത്രൻ ഫ്ലാഗ് ഓഫ് ചെയ്തു. സബ്‌ ജഡ്ജ് വിൻസി ആൻ പീറ്റർ ജോസഫ് മുഖ്യാതിഥിയായി. ഡോക്ടർമാരായ ഫിൻസ് എം ഫിലിപ്പ്, മിനി ബാലകൃഷ്ണൻ, എംസിസി വിജിലൻസ് ഓഫീസർ പി കെ സുരേഷ്, മേജർ പി ഗോവിന്ദൻ , ടി എം ദിലീപ്, അബ്ദുൾ റഹ്മാൻ, നിസാർ പടിക്കൽ, സി ടി കെ അഫ്സൽ എന്നിവർ സംസാരിച്ചു.  സായിയിലെ വിദ്യാർഥികളും സേക്രട്ട് ഹാർട്ട് ഹയർസെക്കൻഡറിയിലെ എസ്‌പിസിക്കാരും എൻജിനിയറിങ് കോളേജിലെ എൻസിസി കാഡറ്റുകളും വിവിധ സ്പോർസ് സംഘടനപ്രതിനിധികളും ആദ്യകാല കായികതാരങ്ങളും പരിപാടിയിൽ പങ്കെടുത്തു.   Read on deshabhimani.com

Related News