കുഫോസ് പയ്യന്നൂർ കേന്ദ്രത്തിൽ
ക്ലാസ് 9ന്‌ ആരംഭിക്കും



പയ്യന്നൂർ കേരള മത്സ്യ -സമുദ്ര പഠന സർവകലാശാല (കുഫോസ്) പയ്യന്നൂർ പ്രാദേശിക കേന്ദ്രത്തിൽ  ഒമ്പതിന് ക്ലാസ് തുടങ്ങും. 40 വിദ്യാർഥികളുള്ള ബാച്ചിലർ ഓഫ് ഫിഷറീസ് സയൻസിന്റെ (ബിഎഫ്‌എസ്‌സി) ആദ്യ ബാച്ചാണ് പയ്യന്നൂർ മഹാദേവഗ്രാമത്തിലെ താൽക്കാലിക കെട്ടിടത്തിലാണ് കോളേജ് പ്രവർത്തനം തുടങ്ങുന്നത്.  നീറ്റ് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് വിദ്യാർഥികളെ തെരഞ്ഞെടുത്തത്.  കൊച്ചി പനങ്ങാട് ആസ്ഥാനമായുള്ള കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആൻഡ്‌ ഓഷ്യൻ സ്‌റ്റഡീസിന് കീഴിൽ നിലവിൽ മറ്റ് കോളേജുകളില്ല. നേരത്തെ മലബാർ ആസ്ഥാനമാക്കി  ഉത്തരമേഖലാ റീജണൽ സെന്റർ പയ്യന്നൂരിൽ ആരംഭിച്ചിരുന്നു.  കോളേജിന് സ്വന്തം കെട്ടിടം നിർമിക്കുന്നതിനായി കോറോം വില്ലേജിൽ 12 ഏക്കർ ഭൂമി കണ്ടെത്തിയിട്ടുണ്ട്. അത് യൂണിവേഴ്സിറ്റിക്ക് കൈമാറുന്ന നടപടി അവസാന ഘട്ടത്തിലാണ്.  സംസ്ഥാന ബജറ്റിൽ കോളേജിന് കെട്ടിടം ഉണ്ടാക്കുന്നതിന് രണ്ട് കോടി രൂപയും അനുവദിച്ചിട്ടുണ്ട്.  ടി ഐ മധുസൂദനൻ എംഎൽഎയുടെ നേതൃത്വത്തിൽ താൽക്കാലിക കെട്ടിടം സന്ദർശിച്ചു. കോളേജിന്റെ ഔദ്യോഗിക ഉദ്ഘാടനം പിന്നീട് മുഖ്യമന്ത്രി നിർവഹിക്കുമെന്ന് എംഎൽഎ പറഞ്ഞു. Read on deshabhimani.com

Related News