പൊലിഞ്ഞു വീടിന്റെ പ്രതീക്ഷകൾ

കരിന്തളം സഹകരണ ബാങ്ക് ഹാളിൽ പൊതു ദർശനത്തിന് വച്ച യുവാക്കളുടെ മൃതദേഹത്തിൽ സിപിഐ എം കാസർകോട് ജില്ലാ സെക്രട്ടറി 
എം വി ബാലകൃഷ്ണൻ അന്ത്യോപചാരമർപ്പിക്കുന്നു


ചോയ്യംങ്കോട് മൂന്ന് നിര്‍ധന കുടുംബങ്ങളുടെ പ്രതീക്ഷകളാണ് വെള്ളി രാത്രി മഞ്ഞളംകാട്ട്  വാഹനാപകടത്തില്‍ പൊലിഞ്ഞുപോയത്. കൊന്നക്കാട് ചെരുമ്പക്കോട്ടെ  അനൂഷ് (26) കരിന്തളം ചിമ്മത്തോട്ടെ രമയുടെ മകന്‍ ശ്രീരാഗ്(18), കരിന്തളം മീര്‍കാനത്തെ കൊടക്കല്‍ വീട്ടില്‍  കെ കെ കിഷോര്‍(20) എന്നിവരുടെ മരണമാണ് മൂന്ന് നിർധന കുടുംബങ്ങളുടെ പ്രതീക്ഷകളെ തല്ലിക്കെടുത്തിയത്. ശനി രാവിലെ പത്തോടെ നീലേശ്വരം ഇൻസ്പെക്ടർ കെ പി ശ്രീഹരി എസ്ഐമാരായ കെ ശ്രീജേഷ്, കെ പി വിനോദ് എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. പോസ്റ്റ്മോർട്ടത്തിന് ശേഷം ഉച്ചയ്ക്ക് ഒന്നരയോടെ കരിന്തളത്തേക്ക് എത്തിച്ചു. കരിന്തളം സഹകരണ ബാങ്ക് ഹാളിൽ പൊതു ദർശനത്തിന് വെച്ച മൂന്നു യുവാക്കളുടെയും മൃതദേഹങ്ങളിൽ സിപിഐ എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ, രാജ്മോഹൻ ഉണ്ണിത്താൻ എം പി, ഇ ചന്ദ്രശേഖരൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി തുടങ്ങിയവർ അന്ത്യോപചാരം അർപ്പിച്ചു.   Read on deshabhimani.com

Related News