പി വി കെ കടമ്പേരി സ്‌മാരക പുരസ്‌കാരം സമ്മാനിച്ചു

പി വി കെ കടമ്പേരി സ്‌മാരക പുരസ്‌കാരം നൈന ഫെബിന്‌ സിപിഐ എം 
കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജൻ നൽകുന്നു.


 തളിപ്പറമ്പ് ബാലസംഘം സംസ്ഥാന രക്ഷാധികാരിയും കലാ സാംസ്‌കാരിക പ്രവർത്തകനുമായ പി വി കെ കടമ്പേരിയുടെ ഏഴാം ചരമവാർഷിക ദിനം ആചരിച്ചു.  ബാലസംഘം സംസ്ഥാന കമ്മിറ്റിയുടെ ഫെയ്‌സ്‌ബുക്ക്‌ പേജിൽ  സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം  കോടിയേരി ബാലകൃഷ്ണൻ   ഉദ്ഘാടനംചെയ്‌തു. ബാലസംഘത്തെ ഏറ്റവും വലിയ പൊതുപ്രസ്ഥാനമാക്കുന്നതിൽ മികച്ച പങ്കുവഹിച്ചയാളാണ്‌  കടമ്പേരിയെന്ന്‌ അദ്ദേഹം പറഞ്ഞു. ബക്കളം പാച്ചേനി കുഞ്ഞിരാമൻ സ്മാരക ഹാളിൽ  സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജൻ  അനുസ്‌മരണ പ്രഭാഷണം നടത്തി.   ബാലസംഘം സംസ്ഥാന കമ്മിറ്റിയും  കടമ്പേരി സ്മാരക ട്രസ്റ്റും ഏർപ്പെടുത്തിയ കുട്ടികളുടെ സമഗ്രസംഭാവനക്കുള്ള അവാർഡ്  ‘മുളയുടെ തോഴി’ എന്നറിയപ്പെടുന്ന  പട്ടാമ്പിയിലെ  നൈന ഫെബിന് ഇ പി സമ്മാനിച്ചു. ജില്ലയിലെ മികച്ച ബാലവേദിക്കുള്ള പുരസ്‌കാരം  വളപട്ടണം പഞ്ചായത്ത് ലൈബ്രറി ഭാരവാഹികൾക്കും കൈമാറി. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി കെ വിജയൻ പ്രശസ്തിപത്രം നൽകി. ബാലസംഘം സംസ്ഥാന സെക്രട്ടറി സരോദ്‌ ചങ്ങാടത്തിൽ അധ്യക്ഷനായി. വിവിധ മത്സര വിജയികൾക്ക്‌ ആന്തൂർ നഗരസഭാ ചെയർമാൻ പി മുകുന്ദൻ,  ബാലസംഘം സംസ്ഥാന കോ ഓഡിനേറ്റർ രൺദീഷ്‌ എന്നിവർ സമ്മാനം നൽകി. നൈന ഫെബിൻ നാടൻപാട്ട്‌ അവതരിപ്പിച്ചു.  പ്രേം പി ലക്ഷ്‌മണൻ കുഞ്ഞിമംഗലമാണ്‌  പുരസ്‌കാരം രൂപകൽപ്പന ചെയ്‌തത്‌.    Read on deshabhimani.com

Related News