ഡോക്ടറിൽനിന്ന്‌ 1.32 കോടി തട്ടി പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന്‌ വാദം



തലശേരി തലശേരി സ്വദേശി ഡോ.  വേണുഗോപാലിന്റെ 1.32 കോടി രൂപ തട്ടിയെടുത്ത കേസിൽ ആറാംപ്രതി തൃശൂർ എളന്തുരുത്തിയിലെ കെ പി  രാജു നൽകിയ മുൻകൂർ ജാമ്യഹർജി തിങ്കളാഴ്‌ച ജില്ലാ സെഷൻസ്‌ കോടതി പരിഗണിക്കും. തൃശൂരിലെ ധനകാര്യസ്ഥാപനത്തിൽനിന്ന്‌ രണ്ടരക്കോടി രൂപ വായ്‌പയെടുത്തപ്പോൾ ഈടായി ഡോക്ടറിൽനിന്ന്‌ വാങ്ങിയ ചെക്കുകൾ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്‌. ഡോക്ടറുടെ അക്കൗണ്ടിൽനിന്നാണ്‌ 1.32 കോടി രൂപ പിൻവലിച്ചത്‌. ക്വട്ടേഷൻ സംഘം പങ്കിട്ടെടുത്ത തുകയിൽ 15 ലക്ഷം രൂപ ആറാം പ്രതിക്ക്‌ ലഭിച്ചതായാണ്‌ കേസ്‌.   പ്രതികൾ ഈടായി നൽകിയ സ്വത്ത്‌ ഉപയോഗിച്ച്‌ വായ്പയെടുത്തതിനാൽ പകുതി തുക മാത്രമാണ്‌ ഡോക്ടർക്ക്‌ നൽകിയത്‌. വായ്‌പയ്‌ക്ക്‌ ബാങ്കിൽ വ്യാജരേഖയാണ്‌ നൽകിയതെന്ന്‌ പിന്നീട്‌ തെളിഞ്ഞു. ഇതോടെയാണ്‌ ഡോക്ടർ പരാതി നൽകിയത്‌. 2016ലാണ്‌ കേസിനാസ്‌പദമായ സംഭവം. കൊടകര കുഴൽപ്പണക്കേസ്‌ പ്രതി രഞ്ജിത്താണ്‌ തട്ടിപ്പിന്റെ പ്രധാന സൂത്രധാരൻ. തൃശൂർ, തലശേരി ഇടത്തിലമ്പലം എന്നിവിടങ്ങളിലുള്ളവരാണ്‌ മറ്റു പ്രതികൾ. ഇതിൽ ഒരാൾ പമ്പിൻവിഷം കടത്ത്‌ കേസിലും പ്രതിയാണ്‌.   Read on deshabhimani.com

Related News