പെർമിറ്റ്‌: ബസ്സുടമകളുടെ
നിരാഹാരം 
9ന്‌



കണ്ണൂർ ദീർഘകാലമായി സർവീസ്‌ നടത്തുന്ന സ്വകാര്യബസ്സുകളുടെ പെർമിറ്റുകൾ ദൂരപരിധി നോക്കാതെ യഥാസമയം യഥാർഥ പെർമിറ്റായി  പുതുക്കി നൽകണമെന്നാവശ്യപ്പെട്ട്‌ ഒമ്പതിന്‌  കലക്ടറേറ്റിനു മുന്നിൽ നിരാഹാരം നടത്തുമെന്ന്‌  ജില്ലാ ബസ്‌ ഓപ്പറേറ്റേഴ്‌സ്‌  അസോസിയേഷൻ  ജനറൽ സെക്രട്ടറി രാജ്‌കുമാർ കരുവാരത്ത്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു.  ലിമിറ്റഡ്‌ സ്‌റ്റോപ്‌ ബസ്സുകളുടെ  പെർമിറ്റ്‌  സംബന്ധിച്ച്‌ മെയ്‌ നാലിന്റെ വിജ്ഞാപനം പിൻവലിക്കുക,  വിദ്യാർഥികളുടെ ടിക്കറ്റ്‌ നിരക്ക്‌ വർധിപ്പിക്കുക, കെഎസ്‌ആർടിസിയിലും സ്വകാര്യ ബസ്സുകളിലേതുപോലെ സ്പോട്ട്‌ ടിക്കറ്റ്‌  നടപ്പാക്കുക,  ബസ്‌ വ്യവസായത്തെക്കുറിച്ച്‌  പഠിക്കാൻ കമീഷനെ നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങളുമുന്നയിച്ചാണ്‌ സമരം.  തിങ്കൾ മുതൽ  സെക്രട്ടറിയറ്റിനു മുന്നിൽ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്‌ കെ കെ തോമസ്‌ നടത്തുന്ന  നിരാഹാരസമരത്തിന് പിന്തുണയുമായാണ്‌  ജില്ലയിൽ  നിരാഹാരമിരിക്കുന്നത്‌. രാവിലെ പത്തുമുതൽ അഞ്ചുവരെയാണ്‌ സമരം. വാർത്താസമ്മേളനത്തിൽ പ്രസിഡന്റ്‌ പി പി മോഹനൻ, കെ വിജയമോഹനൻ, എം രഥുനാഥൻ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News