കരിയർ ഗൈഡൻസ് ക്ലാസ്

ജില്ലാ ശിശുക്ഷേമ സമിതി സംഘടിപ്പിച്ച കരിയർ ഗൈഡൻസ് ക്ലാസ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി പി ദിവ്യ ഉദ്ഘാടനം ചെയ്യുന്നു


 -കണ്ണൂർ ജില്ലാ ശിശുക്ഷേമ സമിതി നേതൃത്വത്തിൽ കണ്ണൂർ ടൗൺ ബാങ്ക് ഓഡിറ്റോറിയത്തിൽ  കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു.  ജില്ലാ പഞ്ചായത്ത് പ്രസിഡ‌ന്റ്‌ പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. ജില്ലാ ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റ്‌ എൻ ടി സുധീന്ദ്രൻ  അധ്യക്ഷനായി. സംസ്ഥാന ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റ്‌ പി സുമേശൻ, പ്രവീൺ രുക്‌മ എന്നിവർ സംസാരിച്ചു.   കരിയർ ഗൈഡ് അധ്യാപകരായ പി ഒ മുരളീധരൻ,  ഒ വി പുരുഷോത്തമൻ എന്നിവർ ക്ലാസെടുത്തു.  കെ എം രസിൽരാജ് സ്വാഗതവും  വിഷ്ണുജയൻ നന്ദിയും പറഞ്ഞു. 2022 ശിശുദിനാഘോഷത്തിന്റ ഭാഗമായി നടന്ന രചനാ മത്സരത്തിൽ സംസ്ഥാനതലത്തിൽ ഉപന്യാസം, കഥ എന്നീ ഇനങ്ങളിൽ ഒന്നാംസ്ഥാനം നേടിയ കെ ഐശ്വര്യ,  കെ ശ്രേയ എന്നിവർക്കുള്ള ഉപഹാരവും ചടങ്ങിൽ സമ്മാനിച്ചു. Read on deshabhimani.com

Related News