പുലിപ്പേടിയിൽ തുടിമരം



 ഇരിട്ടി അയ്യങ്കുന്ന് പഞ്ചായത്തിലെ  തുടിമരം വനമേഖലയോട്‌ ചേർന്ന ജനവാസ മേഖല പുലിപ്പേടിയിൽ. കഴിഞ്ഞ ദിവസങ്ങളിൽ ജനവാസ മേഖലയോട്‌ ചേർന്ന വന പരിസരങ്ങളിലാണ്‌ പുലിയുടെ സാന്നിധ്യം ഉറപ്പാക്കിയത്‌.  ഇതിനടുത്ത മഞ്ചാടി ഊരുകൂട്ടത്തിലെ ആദിവാസി കുടുംബങ്ങൾ ഭീതിയിലാണ്‌. മുമ്പും പ്രദേശത്ത്‌ പുലിയിറങ്ങിയെന്ന്‌ താമസക്കാർ പറഞ്ഞു. ബഹളം വച്ചും തകരപ്പാട്ട കൊട്ടിയും പുലിയെ പായിച്ചുവെന്നും വീട്ടുകാർ പറയുന്നു. പ്രദേശത്ത്‌ ബീറ്റ്‌ ഫോറസ്റ്റർ ഒ ഷിജിൽ, വാച്ചർമാരായ അഭിജിത്ത്, അജിൽകുമാർ, ബിനോയ് എന്നിവരടങ്ങുന്ന സംഘമെത്തി സ്ഥിതി വിലയിരുത്തി.  വനംവകുപ്പിന്റെ നിരീക്ഷണവുമുണ്ട്‌. Read on deshabhimani.com

Related News