ഉയരെ 
ശുഭ്രപതാക

എസ്എഫ്ഐ നേതൃത്വത്തില്‍ മട്ടന്നൂരിൽ നടന്ന ആഹ്ലാദ പ്രകടനം


മട്ടന്നൂര്‍ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് നടന്ന മട്ടന്നൂര്‍ ഗവ. പോളിടെക്നിക് കോളേജില്‍ എസ്എഫ്ഐക്ക് സമ്പൂര്‍ണ വിജയം. മുഴുവന്‍ സീറ്റുകളിലും എസ്എഫ്ഐ സാരഥികള്‍ വന്‍ഭൂരിപക്ഷത്തോടെ വിജയിച്ചു. മുന്‍ വര്‍ഷങ്ങളില്‍ പോളിയില്‍ നേടിയ ആധിപത്യം ഇത്തവണയും ആവര്‍ത്തിക്കുകയായിരുന്നു. പിയുസി, ലേഡി വൈസ്, ആര്‍ട്സ് ക്ലബ് സെക്രട്ടറി  സീറ്റുകളില്‍ നേരത്തെ എതിരില്ലാതെ ജയിച്ചിരുന്നു. എല്ലാ അവിശുദ്ധ കൂട്ടുകെട്ടുകളെയും നിലംപരിശാക്കി എസ്‌എഫ്‌ഐയെ വിദ്യാർഥികൾ നെഞ്ചിലേറ്റി.  കെഎസ്‌യുവും എബിവിപിയും നിലംതൊട്ടില്ലെന്ന പ്രത്യേകതയുമുണ്ട്‌. എസ്എഫ്ഐ നേതൃത്വത്തില്‍ കോളേജ് പരിസരത്ത് ആഹ്ലാദ പ്രകടനം നടത്തി. ഭാരവാഹികള്‍: ടി അഭിനവ് കൃഷ്ണ (ചെയര്‍മാന്‍). പി പി അശ്വന്ത് (വൈ. ചെയര്‍മാന്‍). യു അശ്വിന്‍ (ജന. സെക്രട്ടറി).  കെ വിസ്മയ (ലേഡി വൈസ്). വി അക്ഷയ് (പിയുസി). സിദ്ധാര്‍ഥ് സുഗത് (ആര്‍ട്സ് ക്ലബ് സെക്രട്ടറി). സിറാജുല്‍ ഹസന്‍ (മാഗസിന്‍ എഡിറ്റര്‍)   തോട്ടട ഗവ. പോളിടെക്‌നിക്കിലും പയ്യന്നൂർ വനിതാപോളിയിലും തലശേരി മോഡൽ പോളിയിലും  എസ്‌എഫ്‌ഐ സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. Read on deshabhimani.com

Related News