കെഎസ്‌ടിഎ ജില്ലാ സമ്മേളനം: സംഘാടക സമിതി ഓഫീസ് തുറന്നു

കെഎസ്ടിഎ ജില്ലാ സമ്മേളന സംഘാടക സമിതി ഓഫീസ് സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ ഉദ്ഘാടനം ചെയ്യുന്നു


മട്ടന്നൂര്‍  കെഎസ്ടിഎ ജില്ലാ സമ്മേളന  സംഘാടകസമിതി ഓഫീസ് മട്ടന്നൂര്‍ ബസ്‌സ്റ്റാൻഡില്‍ സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ ഉദ്ഘാടനംചെയ്‌തു. ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിച്ച് കൈപ്പിടിയിലൊതുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.  സിപിഐ എം ഏരിയാ സെക്രട്ടറി എന്‍ വി ചന്ദ്രബാബു അധ്യക്ഷനായി.  കെഎസ്‌ടിഎ സംസ്ഥാന വൈസ്‌ പ്രസിഡന്റുമാരായ സി സി വിനോദ് കുമാർ, എ കെ ബീന, ജില്ലാ സെക്രട്ടറി കെ ശശീന്ദ്രൻ, കെ രഞ്ജിത് കുമാർ, സി വി ശശീന്ദ്രൻ, എം രതീഷ്, കെ സി മനോജ്, എം രാജന്‍, സി രജനി, കെ വി രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.  മതനിരപേക്ഷ വിദ്യാഭ്യാസം, വൈജ്ഞാനിക സമൂഹം, വികസിത കേരളം എന്നതാണ്‌ ഇത്തവണത്തെ  മുദ്രാവാക്യം. 30, 31 തീയതികളിൽ മട്ടന്നൂർ ഹയർസെക്കൻഡറി സ്കൂളിലാണ് സമ്മേളനം . Read on deshabhimani.com

Related News