നവോത്ഥാന കേരളം പിറന്ന ചരിത്രം

സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ പ്രചാരണാർത്ഥം ചിത്രകാര കൂട്ടായ്മയിൽ രചിച്ച ചിത്രങ്ങൾ എരിപുരത്തു പ്രദർശിപ്പിച്ചപ്പോൾ


പഴയങ്ങാടി നിറങ്ങളാൽ അടയാളപ്പെടുത്തിയ പോരാട്ടങ്ങളുടെ ചരിത്രമാണ്‌ എരിപുരത്ത്‌ എത്തുന്നവരെ സമ്മേളനകാലത്ത്‌ സ്വാഗതം ചെയ്യുക. ചോരചിന്തിയ സമരങ്ങളുടെ സ്‌മരണകളിലേക്ക്‌ സഞ്ചരിക്കുന്നുണ്ട്‌ ചിത്രങ്ങൾ. കേരളത്തിന്റെ ജനകീയപോരാട്ടങ്ങൾ നയിച്ച  ധീരനായകരുമുണ്ട്‌ ക്യാൻവാസുകളിൽ.  സിപിഐ എം ജില്ലാസമ്മേളനത്തിന്റെ ഭാഗമായി 52 ക്യാൻവാസുകളിലാണ്‌ പോരാട്ടചരിത്രം ചിത്രങ്ങളായി നിറയുന്നത്‌. എരിപുരം പൊലീസ്‌ സ്‌റ്റേഷൻ പരിസരംമുതൽ സംഘാടകസമിതി ഓഫീസു വരെയാണ്‌ ചിത്രങ്ങൾ സജ്ജമാക്കിയത്‌.  52 ചിത്രകാരന്മാർ ചേർന്നാണ്‌ ഇവ തയ്യാറാക്കിയത്‌. എരിപുരത്ത് സ്വാഗതസംഘം ഓഫീസിന് സമീപം പ്രത്യേകം സജ്ജമാക്കിയ ക്യാമ്പിൽ രണ്ടാഴ്‌ചകൊണ്ടാണ്‌ ചിത്രങ്ങൾ പൂർത്തിയാക്കിയത്‌.  കരിവെള്ളൂർ, കാവുമ്പായി സമരങ്ങൾ, ആറോൺ മിൽ സമരം, കോഴിക്കോട്ടെ കമ്യൂണിസ്റ്റ് പാർടി സെൽ രൂപീകരണയോഗം, ഇ എം എസ് മന്ത്രിസഭ അധികാരമേൽക്കുന്നതിന്റെ ദൃശ്യാവിഷ്കാരം, മോറാഴ, പാടിക്കുന്ന് സംഭവങ്ങൾ, അടിയന്തിരാവസ്ഥയിലെ ദേശാഭിമാനി ദിനപത്രം, കക്കയം ക്യാമ്പിൽ രാജനെ മർദിക്കുന്നതിന്റെ  ദൃശ്യാവിഷ്കാരം എന്നിങ്ങനെ ചരിത്രത്തിൽ ഇടംനേടിയ നിരവധി സംഭവങ്ങൾ. ശ്രീനാരായണഗുരു, അയ്യങ്കാളി, പി കൃഷ്ണപിള്ള, ഇ എം എസ്, എ കെ ജി, ഇ കെ നായനാർ ഉൾപ്പെടെയുള്ളവരുടെ ഛായാചിത്രങ്ങളുമുണ്ട്‌. എബി എൻ ജോസഫ്, ഉണ്ണി കാനായി, റിഗേഷ് കൊയിലി  എന്നിവരുടെ നേതൃത്വത്തിലുള്ള ചിത്രകാരന്മാരാണ്‌ കൂട്ടായ്മയിൽ പങ്കെടുത്തത്‌. Read on deshabhimani.com

Related News