മികവിന്റെ നിറവിൽ 
സഹകരണ ദിനാഘോഷം



കണ്ണൂർ സഹകരണ രംഗത്ത് മികവൊരുക്കി നാടിന്റെ വികസന വളർച്ചയിൽ ഇടപെട്ടതിന്റെ നിറവിൽ നൂറാമത് അന്താരാഷ്ട്ര സഹകരണ ദിനാഘോഷം. കേരള ബാങ്ക് കണ്ണൂർ റീജൺ ഓഡിറ്റോറിയത്തിൽ ചേർന്ന ജില്ലാതല ഉദ്ഘാടനച്ചടങ്ങിൽ സഹകാരികളടക്കം നിരവധിപേർ പങ്കെടുത്തു.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി പി ദിവ്യ ഉദ്‌ഘാടനം ചെയ്‌തു.   ജില്ലയിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സംഘങ്ങൾക്കുള്ള പുരസ്‌കാരം   ദിവ്യ വിതരണം ചെയ്തു.  കതിരൂർ സർവീസ്‌ സഹകരണ ബാങ്ക്‌, പട്ടുവം സർവീസ് സഹകരണ ബാങ്ക്, ചെണ്ടയാട് വനിതാ സഹകരണ സംഘം, കതിരൂർ വില്ലേജ് വനിതാ സഹകരണ സംഘം, ജില്ലാ പൊലീസ് സഹകരണ സഘം, തളിപ്പറമ്പ് ഗവ. എംപ്ലോയീസ് സഹകരണ സംഘം, കണ്ണൂർ കോ -ഓപ്പറേറ്റീവ് ഹോസ്പിറ്റൽ സൊസൈറ്റി, തലശേരി കോ- ഓപ്പറേറ്റീവ് ഹോസ്പിറ്റൽ സൊസൈറ്റി, തലശേരി റെയ്ഞ്ച് അബ്കാരി വർക്കേഴ്സ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി, ശ്രീകണ്ഠപുരം പട്ടികജാതി വികസന സർവീസ് സഹകരണ സംഘം, പാലയാട് പബ്ലിക് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി, കതിരൂർ കോ- ഓപ്പറേറ്റീവ് ഹൗസിങ് സൊസൈറ്റി, വെജ്ക്കോ എന്നിവയാണ് വിവിധ വിഭാഗങ്ങളിൽ പുരസ്‌കാരത്തിന് അർഹരായത്. കേരള ബാങ്ക് ഭരണസമിതി അംഗം കെ ജി വത്സലകുമാരി അധ്യക്ഷയായി. സർക്കിൾ സഹകരണ യൂണിയൻ ചെയർമാന്മാരായ പി മുകുന്ദൻ,  സി വി ശശീന്ദ്രൻ, ടി അനിൽ എന്നിവർ സംസാരിച്ചു. 'നവ കേരള സൃഷ്ടിക്ക് സഹകരണ പ്രസ്ഥാനം'  വിഷയത്തിൽ കണ്ണൂർ ഐസിഎം സീനിയർ ഫാക്കൽറ്റി അംഗം വി എ ബാബു പ്രഭാഷണം നടത്തി.   Read on deshabhimani.com

Related News