യുവ സ്ഥാനാർഥികൾ രക്തം നൽകി

തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എൽഡിഎഫ്‌ സ്ഥാനാർഥികളായ ഡിവൈഎഫ്‌ഐ പ്രവർത്തകർ ജില്ലാ ആശുപത്രിയിൽ രക്തദാനം നടത്തുന്നു.


 കണ്ണൂർ പ്രചാരണത്തിരക്കലാണെങ്കിലും‌ നാടിനോടുള്ള കടമ നിറവേറ്റുന്നതിൽ ഒരടി പിറകോട്ടുപോവാൻ തയ്യാറല്ല നമ്മുടെ യുവത. രക്തദാനമെന്ന മഹാദാനത്തിൽ പങ്കാളിയായി വരുംതലമുറയ്‌ക്ക്‌ മഹത്തായ സന്ദേശം പകരുകയായിരുന്നു അവർ. തദ്ദേശതെരഞ്ഞെടുപ്പിൽ ജില്ലയിൽ എൽഡിഎഫ്‌ സ്ഥാനാർഥികളായ ഡിവൈഎഫ്‌ഐ പ്രവർത്തകരാണ്‌ ചൊവ്വാഴ്‌ച രക്തദാനം നടത്തിയത്‌. എയ്‌ഡ്‌സ്‌ ദിനാചരണത്തിന്റെ ഭാഗമായായിരുന്നു‌ രക്തദാനം‌. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്‌, ജില്ലാ ആശുപത്രി, തലശേരി ജനറൽ ആശുപത്രി എന്നിവിടങ്ങളിലായി 35 പേരാണ്‌ രക്തം ദാനം ചെയ്‌തത്‌. Read on deshabhimani.com

Related News