വിങ്ങുന്ന മനസ്സോടെ നാട്‌ കോടിയേരിയുടെ വീട്ടിലേക്ക്‌



കോടിയേരി പ്രിയ സഖാവിന്റെ വേർപാടിന്റെ വിവരമറിഞ്ഞ്‌ വേദനിക്കുന്ന മനസ്സോടെ കോടിയേരിയുടെ വീട്ടിലേക്ക്‌ ജനപ്രവാഹം. മരണവിവരമറിഞ്ഞ ഉടൻ നിയമസഭാ സ്‌പീക്കർ എ എൻ ഷംസീർ, സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ, ഖാദിബോർഡ്‌ വൈസ്‌ചെയർമാൻ പി ജയരാജൻ, രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ, കെ വി സുമേഷ്‌ എംഎൽഎ, ടി വി രാജേഷ്‌, കാരായി രാജൻ, പി ഹരീന്ദ്രൻ, എൻ സുകന്യ  തുടങ്ങി നിരവധി പേർ മരണവിവരമറിഞ്ഞയുടൻ വീട്ടിലെത്തി.  തിരിച്ചുവരവ്‌ പ്രതീക്ഷിച്ച്‌ കാത്തിരുന്നവർക്ക്‌ മുന്നിലാണ്‌ ശനി രാത്രിയോടെ അപ്രതീക്ഷിത  മരണവാർത്തയെത്തിയത്‌.  കോടിയേരിയെന്ന ജന്മനാടുമായി ഇഴപിരിയാനാകാത്ത അടുപ്പവും ബന്ധവും ജീവിതാന്ത്യംവരെ കാത്തുസൂക്ഷിച്ച ജനനേതാവായിരുന്നു കോടിയേരി.   Read on deshabhimani.com

Related News