രക്തം നൽകാൻ ഡിവൈഎഫ്‌ഐയുണ്ട്‌

ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ അതിജീവനം രക്തദാന ക്യാമ്പിന്റെ ഭാഗമായി ജനറൽ ആശുപത്രിയിൽ കേന്ദ്രകമ്മിറ്റി അംഗം വി കെ സനോജ്‌ രക്തം ദാനം ചെയ്യുന്നു


തലശേരി  രക്തത്തിനായി ഇനി ആരും ബുദ്ധിമുട്ടേണ്ടിവരില്ല. ഡിവൈഎഫ്‌ഐ ജില്ലാകമ്മിറ്റി  നേതൃത്വത്തിലുള്ള ‘അതിജീവനം രക്തദാന ക്യാമ്പ്‌’ ഞായറാഴ്‌ച  ആരംഭിച്ചു. ജനറൽ ആശുപത്രിയിലെയും മലബാർ ക്യാൻസർ സെന്ററിലെയും രക്തബാങ്കുകളിൽ ഇനി  ദിവസവും ഡിവൈഎഫ്‌ഐ പ്രവർത്തകർ രക്തം നൽകും.   കോവിഡ്‌ കാലത്ത്‌ രക്തത്തിന്‌ ക്ഷാമം നേരിട്ടതോടെയാണ്‌  രക്തദാനമെന്ന ആശയത്തിന്‌ ഡിവൈഎഫ്‌ഐ രൂപം നൽകിയത്‌. രക്തദാന ക്യാമ്പ് ജനറൽ ആശുപത്രിയിൽ   കേന്ദ്ര കമ്മിറ്റി അംഗം വി കെ സനോജ് രക്തം നൽകി ഉദ്ഘാടനം ചെയ്തു. സി എൻ ജിഥുൻ അധ്യക്ഷനായി.  സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് അഫ്സൽ, സരിൻ ശശി, പി വി സച്ചിൻ, എൻ പി ജസീൽ എന്നിവർ സംസാരിച്ചു. പിണറായി ബ്ലോക്ക് സെക്രട്ടറി പി എം അഖിലും രക്തം ദാനം ചെയ്തു. ധർമടം നോർത്ത്‌ തിരുവങ്ങാട്‌ വെസ്‌റ്റ്‌ മേഖലാകമ്മിറ്റികളിൽനിന്നുള്ളവരാണ്‌ ആദ്യദിവസം രക്തം നൽകിയത്‌. Read on deshabhimani.com

Related News