കോവിഡ് ഡ്യൂട്ടിക്ക് ഹാജരായില്ലെങ്കില്‍ നടപടി: കലക്ടര്‍



 കണ്ണൂർ ജില്ലയിൽ കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട അധ്യാപകരിൽ തദ്ദേശ  സ്ഥാപന സെക്രട്ടറി മുമ്പാകെ ഹാജരാവാൻ ബാക്കിയുള്ള മുഴുവൻ പേരും എത്രയും വേഗം റിപ്പോർട്ട് ചെയ്യണമെന്ന് കലക്ടർ ടി വി സുഭാഷ് അറിയിച്ചു. ഡ്യൂട്ടിക്ക് ഹാജരാവാത്തവർക്കെതിരേ ദുരന്ത നിവാരണ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം നടപടിയെടുക്കുമെന്നും  കലക്ടർ മുന്നറിയിപ്പ് നൽകി.  ജാഗ്രതാ സമിതിയുടെ ഭാഗമായി ക്വാറന്റൈൻ നടപടികളും കോവിഡ് മാനദണ്ഡങ്ങളും പൂർണമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനും കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളുമായി ബന്ധപ്പെട്ടും പ്രവർത്തിക്കുന്നതിന് അധ്യാപകരെ ഡ്യൂട്ടിക്ക് നിയോഗിച്ച് നേരത്തേ  കലക്ടർ ഉത്തരവിട്ടിരുന്നു. ഇവരിൽ ചിലർ ഡ്യൂട്ടിക്ക് ഹാജരായില്ലെന്ന തദ്ദേശ സ്ഥാപന സെക്രട്ടറിമാരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്  കലക്ടറുടെ നടപടി.   Read on deshabhimani.com

Related News