കെഎസ്‌കെടിയു, ബികെഎംഎസ്‌ ജില്ലാ കണ്‍വന്‍ഷന്‍

കെഎസ്‌ടിയു–- -ബികെഎംഎസ് സംയുക്ത ജില്ലാ കൺവൻഷൻ കണ്ണൂരിൽ കെഎസ്‌കെടിയു സംസ്ഥാന സെക്രട്ടറി എൻ ചന്ദ്രൻ ഉദ്ഘാടനംചെയ്യുന്നു


കണ്ണൂർ പത്തിന അവകാശപത്രികയെ അടിസ്ഥാനമാക്കി ഇടതുപക്ഷ കർഷകത്തൊഴിലാളി സംഘടനകൾ നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി കെഎസ്‌കെടിയു–-ബികെഎംഎസ്‌ സംയുക്ത ജില്ലാ കൺവൻഷൻ കെഎസ്‌കെടിയു സംസ്ഥാന സെക്രട്ടറി എൻ ചന്ദ്രൻ ഉദ്‌ഘാടനംചെയ്തു. ബികെഎംയു  ജില്ലാ സെക്രട്ടറി കെ വി ബാബു അധ്യക്ഷനായി.  കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി വി നാരായണൻ, കെഎസ്‌കെടിയു ജില്ലാ പ്രസിഡന്റ് കെ ദാമോദരൻ, ബികെഎംയു ജില്ലാ പ്രസിഡന്റ് ബാബു രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.  രാജ്യത്ത്‌ സമൂല ഭൂപരിഷ്‌കരണം നടപ്പാക്കുക, ഭൂരഹിതരും ഭവന രഹിതരുമായ കർഷകത്തൊഴിലാളികൾ, ദളിത്‌ ആദിവാസി വിഭാഗങ്ങൾ എന്നിവർക്ക്‌ ഭൂമി കൈവശരേഖ  ലഭ്യമാക്കുക, വിലക്കയറ്റം തടയുക, പൊതുവിതരണം ശക്തിപ്പെടുത്തുക, തൊഴിലുറപ്പ്‌ പദ്ധതി ശക്തിപ്പെടുത്തുക തുടങ്ങിയവയാണ്‌ അവകാശപത്രികയിലെ ആവശ്യങ്ങൾ. Read on deshabhimani.com

Related News