സ്‌റ്റാമ്പ്‌ വെണ്ടറില്ല കണ്ണൂർ കോടതിയിൽ പെടാപ്പാട്‌



  കണ്ണൂർ കണ്ണൂർ  മുൻസിഫ് കോടതിയിൽ   സ്റ്റാമ്പ് വെണ്ടറില്ലാത്തത്‌ പ്രശ്‌നമാവുന്നു. ജില്ലാ ആസ്ഥാനത്തുള്ള കോടതിയായിട്ടും സ്റ്റാമ്പ് വേണ്ടറില്ലാത്തത്‌ കേസിനെത്തുന്ന കക്ഷികൾക്കും  അഭിഭാഷകർക്കും അവരുടെ ക്ലർക്കുമാർക്കും  പ്രയാസമുണ്ടാക്കുന്നു. മറ്റ്‌ കോടതികളിൽനിന്നെത്തുന്ന  അഭിഭാഷകരും  ക്ലർക്കുമാരുമാണ്‌ കൂടുതൽ  ദുരിതം അനുഭവിക്കുന്നത്‌. കോമ്പൗണ്ടിൽ  ആറ് കോടതികളുണ്ട്. ആറിൽ ഒന്ന് ജില്ലാ കോടതിയുടെ പദവിയുള്ള കുടുംബ കോടതിയും ഒരു അസി. സെഷൻസ് കോടതിയും രണ്ട് വീതം മുൻസിഫും മജിസ്‌ട്രേറ്റ്‌  കോടതികളുമാണ്. തലശേരി മോട്ടോർ ആക്സിഡന്റ്‌  ക്ലെയിംസ് ട്രിബ്യൂണലിന്റെ   സിറ്റിങ്ങും നടക്കുന്നു. പോക്സോ കോടതിക്ക്  അനുമതി നൽകിയിട്ടുണ്ട്‌. ടി വേലായുധനായിരുന്നു മുൻസിഫ് കോടതി  സ്‌റ്റാമ്പ്‌ വേണ്ടർ.  അദ്ദേഹം മരിച്ചതിന്‌ ശേഷം  പുതിയ വെണ്ടറെ നിയമിച്ചില്ല. തലശേരി കോടതി സമുച്ചയത്തിൽ രണ്ട്‌ വെണ്ടറുണ്ട്‌. മുദ്രപത്രം, കോർട്ട്‌ ഫീ സ്‌റ്റാമ്പ്‌, കോർട്ട്‌ ഫീ സ്‌റ്റാമ്പ്‌  പേപ്പർ, നോട്ടറി സ്‌റ്റാമ്പ്‌ പേപ്പർ, റവന്യൂ സ്‌റ്റാമ്പ്‌  തുടങ്ങിയ ജുഡീഷ്യൽ, നോൺ ജുഡീഷ്യൽ  ആവശ്യങ്ങൾക്കുള്ള സാമഗ്രികളാണ്‌ സ്‌റ്റാമ്പ്‌ വേണ്ടറിൽനിന്നു ലഭിക്കുക. Read on deshabhimani.com

Related News