കൂട്ടുപുഴയിൽ ബാരിക്കേഡ്‌; അധികൃതർ സ്ഥലം സന്ദർശിച്ചു

സംസ്ഥാനാതിർത്തിയിലെ കൂട്ടുപുഴ പാലം റോഡിൽ കർണാടകം ബാരിക്കേഡ്‌ സ്ഥാപിച്ച്‌ റോഡ്‌ അടച്ച നിലയിൽ


ഇരിട്ടി കൂട്ടുപുഴ പഴയപാലം റോഡ്‌ അടച്ചത്‌ അനധികൃത വാഹനപാർക്കിങ്ങും മാലിന്യം തള്ളുന്നതും തടയാനെന്ന്‌ കർണാടക. പുതിയ പാലവും റോഡും വന്നതോടെ കൂട്ടുപുഴ പഴയപാലം വഴി ഗതാഗതമില്ല. കേരളത്തിന്റേതാണ്‌ പാലവും പരിസര റോഡും. ഇതാണ്‌ കർണാടകം കഴിഞ്ഞദിവസം ബാരിക്കേഡ്‌ സ്ഥാപിച്ച്‌ അടച്ചത്‌.  പായം പഞ്ചായത്ത്‌ അതിർത്തി കൂടിയാണ്‌ കൂട്ടുപുഴ പാലം പരിസരം. വിഷയം കലക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയെന്ന്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി രജനി അറിയിച്ചു.  കലക്ടറുടെ നിർദേശമനുസരിച്ച്‌ തഹസിൽദാർ സി വി പ്രകാശൻ, പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി രജനി, വിളമന വില്ലേജ്‌ ഓഫീസർ പി പി ശുഭ എന്നിവർ സ്ഥലം സന്ദർശിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന കർണാടക വനം, പൊലീസ്‌ അധികൃതരുമായി സംസാരിച്ചപ്പോഴാണ്‌ പാർക്കിങ്ങും മലീനികരണവും തടയാനാണ്‌ ബാരിക്കേഡ്‌ സ്ഥാപിച്ചതെന്ന്‌ വിശദീകരിച്ചു.   Read on deshabhimani.com

Related News