സ്പീക്കർക്ക്‌ ജില്ലാ പഞ്ചായത്തിന്റെ സ്വീകരണം

ജില്ലാ പഞ്ചായത്ത് നല്‍കിയ സ്വീകരണത്തില്‍ സ്പീക്കര്‍ എ എന്‍ ഷംസീറിന് രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ ഉപഹാരം നല്‍കുന്നു


കണ്ണൂർ നിയമസഭാ സ്പീക്കർ എ എൻ ഷംസീറിന്‌ ജില്ലാ പഞ്ചായത്തിന്റെ സ്വീകരണം.    പരിപാടിയിൽ  ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കിയ പട്ടികവർഗ ഗ്രൂപ്പുകൾക്കുള്ള ബാൻഡ് വിതരണത്തിന്റെ ഉദ്ഘാടനവും സ്പീക്കർ നിർവഹിച്ചു. പായം പഞ്ചായത്തിലെ ധാരാവീസ് കോടമ്പ്ര, ആറളം പഞ്ചായത്തിലെ യങ്‌സ്‌റ്റാർ ചെടിക്കുളം, ഉളിക്കൽ പഞ്ചായത്തിലെ ചൈതന്യ പരിക്കുളം, എന്റെ മാട്ര, പയ്യാവൂർ പഞ്ചായത്തിലെ സർവോദയ തുടങ്ങിയ ട്രൂപ്പുകൾക്കാണ് ബാൻഡ് കൈമാറിയത്.  ഇവർ ഒരുക്കിയ ബാൻഡ് വാദ്യത്തിന്റെ അകമ്പടിയോടെയാണ്  കലക്ടറേറ്റ് പരിസരത്തുനിന്ന്‌  ജില്ലാ പഞ്ചായത്ത് കാര്യാലയത്തിലേക്ക്  സ്പീക്കറെ സ്വീകരിച്ചാനയിച്ചത്.   പ്രസിഡന്റ്‌ പി പി ദിവ്യ അധ്യക്ഷയായി. എംഎൽഎമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ വി സുമേഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌  ബിനോയ് കുര്യൻ,  കലക്ടർ എസ് ചന്ദ്രശേഖർ എന്നിവർ വിശിഷ്ടാതിഥികളായി. Read on deshabhimani.com

Related News