വിമാനത്താവള പാത:
കല്ലിടൽ തുടങ്ങി

മട്ടന്നൂർ വിമാനത്താവളം– മാനന്തവാടി പാതയുടെ കല്ലിടൽ


കൊട്ടിയൂർ കണ്ണൂർ വിമാനത്താവളം–കൊട്ടിയൂർ–-മാനന്തവാടി റോഡിന്റെ ഭാഗമായി ഏറ്റെടുക്കുന്ന ഭൂമിയുടെ അതിർത്തി കല്ല് സ്ഥാപിക്കുന്ന പ്രവർത്തി ആരംഭിച്ചു. കണ്ണൂർ ജില്ലയിൽ നാലുവരി പാത ആരംഭിക്കുന്ന അമ്പായത്തോട് ഭാഗത്തുനിന്നാണ് കല്ലിടൽ പ്രവർത്തി തുടങ്ങിയത്‌. മാനന്തവാടിമുതൽ ബോയ്സ്ടൗൺവരെ നാലുവരിയും ചുരം ഭാഗത്ത് രണ്ടുവരിയുമായാണ് നിർദിഷ്ട പാതയുടെ നിർമാണം. 63.5 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് ബോയ്‌സ് ടൗൺ–പേരാവൂർ-–-ശിവപുരം വഴിയാണ് കടന്നുപോവുന്നത്. അതിർത്തി കല്ലുകൾ സ്ഥാപിച്ചതിനുശേഷം റോഡിനായി സ്ഥലം ഏറ്റെടുക്കേണ്ടിവരുന്ന ഭാഗത്തെ ഉടമകൾക്ക് വിശദവിവരങ്ങൾ അടങ്ങിയ നോട്ടീസ് നൽകും. അസി. എൻജിനിയർ ടി കെ റോജി, അസി.എക്സിക്യുട്ടീവ് എൻജിനിയർ പി സജിത്ത്, പ്രോജക്ട് എൻജിനിയർമാരായ എസ് ആർ ശ്രീക്കുട്ടൻ, ഡിജേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് കല്ലിടൽ പ്രവൃത്തി നടക്കുന്നത്.   Read on deshabhimani.com

Related News