ധീരജിന്റെ മാതാപിതാക്കൾക്ക് സർവകലാശാല 
ധനസഹായം നാളെ കൈമാറും



കണ്ണൂർ ഇടുക്കി ഗവ. എൻജിനിയറിങ് കോളേജിൽ കൊല്ലപ്പെട്ട ധീരജ് രവീന്ദ്രന്റെ മാതാപിതാക്കൾക്ക് എ പി ജെ അബ്ദുൾകലാം സാങ്കേതിക ശാസ്ത്ര സർവകലാശാല ആശ്വാസധനസഹായം നൽകും. സർവകലാശാല വിദ്യാർഥികൾക്കായി ഏർപ്പെടുത്തിയ ആരോഗ്യപരിരക്ഷാ പദ്ധതിയായ ‘സുരക്ഷ' മുഖേനയുള്ള സഹായം തദ്ദേശ  മന്ത്രി എം വി ഗോവിന്ദൻ ശനിയാഴ്‌ച രാവിലെ ഒമ്പതിന്‌ ധീരജിന്റെ വസതിയിൽ കൈമാറും.  അസുഖബാധിതരാകുന്ന വിദ്യാർഥികൾക്ക് ആരോഗ്യ പരിരക്ഷാ സഹായവും ജീവാപായം സംഭവിക്കുന്ന കുട്ടികളുടെ കുടുംബത്തിന് ആശ്വാസ ധനസഹായവും നൽകുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച പദ്ധതിയാണ് സുരക്ഷ. സംസ്ഥാനത്ത് ആദ്യമായാണ് ഒരു സർവകലാശാല വിദ്യാർഥികൾക്കായി  ഇൻഷുറൻസ് പദ്ധതി രൂപീകരിക്കുന്നത്. കോവിഡ് മൂലവും അപകടങ്ങളിലും മരിച്ച ഏതാനും വിദ്യാർഥികളുടെ മാതാപിതാക്കൾക്ക് സർവകലാശാല  ധനസഹായം നൽകിയിട്ടുണ്ട്. Read on deshabhimani.com

Related News