തളിപ്പറമ്പിൽ ‘വിജയത്തിളക്കം’

തളിപ്പറമ്പ് മണ്ഡലം വിജയത്തിളക്കം കണ്ണൂർ ഗവ. എൻജിനിയറിങ് കോളേജിൽ എം വി ഗോവിന്ദൻ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു


തളിപ്പറമ്പ് തളിപ്പറമ്പ് മണ്ഡലം സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതിയുടെ ഭാഗമായി എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെയും മികച്ച വിജയം കൈവരിച്ച സ്കൂളുകളെയും അനുമോദിച്ചു. വിജയത്തിളക്കം പരിപാടിയിൽ എണ്ണൂറിലധികം എസ്എസ്എൽസി വിദ്യാർഥികളെയും അഞ്ഞൂറിലധികം ഹയർ സെക്കൻഡറി വിദ്യാർഥികളെയും  ഇരുപതോളം സ്കൂളുകളെയുമാണ്‌ അനുമോദിച്ചത്‌. മണ്ഡലത്തിൽ നടപ്പാക്കുന്ന വിവിധ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ്‌ അനുമോദനം. കണ്ണൂർ ഗവ. എൻജിനിയറിങ് കോളേജിൽ  എം വി ഗോവിന്ദൻ എംഎൽഎ  ഉദ്ഘാടനംചെയ്തു. ആന്തൂർ നഗരസഭാ ചെയർമാൻ പി മുകുന്ദൻ അധ്യക്ഷനായി.  മാധ്യമ പ്രവർത്തകൻ അഭിലാഷ് മോഹൻ,  സംഗീത നാടക അക്കാദമി അവാർഡ് ജേതാവ്  രജിത മധു  എന്നിവർ മുഖ്യാതിഥികളായി.  അഡ്വ. കെ കെ രത്നകുമാരി,  ആർഡിഡി  കെ എച്ച് സാജൻ,  ഡിഡിഇ  ശശീന്ദ്ര വ്യാസ് എന്നിവർ  സംസാരിച്ചു. സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതി കൺവീനർ കെ സി ഹരികൃഷ്ണൻ  സ്വാഗതവും പദ്ധതി കോ ഓർഡിനേറ്റർ ഡോ. കെ പി രാജേഷ് നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News