കേന്ദ്രസർക്കാർ ഓഫീസുകൾക്കുമുന്നിൽ വയോജന ധർണ

സീനിയർ സിറ്റിസൺസ്‌ ഫ്രണ്ട്‌സ്‌ വെൽഫെയർ അസോസിയേഷൻ നേതൃത്വത്തിൽ കണ്ണൂർ ഹെഡ്‌പോസ്‌റ്റോഫീസിന്‌ മുന്നിൽ നടത്തിയ ധർണ 
എൽഡിഎഫ്‌ കൺവീനർ ഇ പി ജയരാജൻ ഉദ്‌ഘാടനംചെയ്യുന്നു


കണ്ണൂർ ദേശീയ വയോജന നയം പ്രഖ്യാപിക്കുക, ദേശീയ വയോജന കമീഷൻ രൂപീകരിക്കുക, വാർധക്യ പെൻഷനിലെ കേന്ദ്ര വിഹിതം കുടിശ്ശിക അനുവദിക്കുക  തുടങ്ങിയ ആവശ്യങ്ങൾ  ഉന്നയിച്ച്‌  സീനിയർ സിറ്റിസൺസ്‌ ഫ്രണ്ട്‌സ്‌ വെൽഫെയർ അസോസിയേഷൻ  നേതൃത്വത്തിൽ  കേന്ദ്രസർക്കാർ ഓഫീസുകൾക്കു മുന്നിൽ ധർണ നടത്തി. കണ്ണൂർ ഹെഡ്‌പോസ്‌റ്റോഫീസിന്‌ മുന്നിൽ  എൽഡിഎഫ്‌ കൺവീനർ ഇ പി ജയരാജൻ ഉദ്‌ഘാടനംചെയ്‌തു. പ്രൊഫ. കെ എ  സരള, കെ നാരായണൻ, സി വി ചാത്തുക്കുട്ടി, സി വി കുഞ്ഞികൃഷ്‌ണൻ, പി  ഗംഗാധരൻ, രവി നമ്പ്രം,  എൻ ബാലകൃഷ്‌ണൻ എന്നിവർ സംസാരിച്ചു. ഇരിട്ടി പോസ്‌റ്റോഫീസ്‌ മാർച്ചും ധർണയും  ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ബിനോയ് കുര്യൻ ഉദ്ഘാടനംചെയ്തു. എൻ രാഘവൻ അധ്യക്ഷനായി. എം ആർ വിജയൻ, എം രാമചന്ദ്രൻ, വി ബി ഷാജു എന്നിവർ സംസാരിച്ചു. പാനൂർ മേഖലാ കമ്മിറ്റി ബിഎസ്എൻഎൽ ഓഫീസിനുമുന്നിൽ നടത്തിയ ധർണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ എ ശൈലജ ഉദ്ഘാടനംചെയ്തു. മേഖലാ പ്രസിഡന്റ്‌ എം സുധാകരൻ അധ്യക്ഷനായി. ഏരിയാ സെക്രട്ടറി എ രാഘവൻ, വി പത്മനാഭൻ എന്നിവർ സംസാരിച്ചു.  തളിപ്പറമ്പ് ഹെഡ് പോസ്റ്റോഫീസ് മാർച്ചും ധർണയും കെഎച്ച്ഡിസി ചെയർമാൻ ടി കെ ഗോവിന്ദൻ ഉദ്ഘാടനംചെയ്തു.  ഏരിയാ പ്രസിഡന്റ്‌  വി മുത്തുകൃഷ്ണൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം പി വി രാമചന്ദൻ,  പി പി രാഘവൻ, കെ പി ശ്യാമള തുടങ്ങിയ എന്നിവർ സംസാരിച്ചു.  കെ നാരായണൻ  സ്വാഗതവും വി വി കുഞ്ഞിരാമൻ നന്ദിയും പറഞ്ഞു. കൂത്തുപറമ്പ് ബിഎസ്എൻഎൽ ഓഫീസ്‌ ധർണ ജില്ലാ വൈസ് പ്രസിഡന്റ്‌  കെ ലീല ഉദ്ഘാടനംചെയ്തു. എൻ ശ്രീധരൻ അധ്യക്ഷനായി. എം പി സുരേഷ് ബാബു, ഇ നാരായണൻ, കെ കുഞ്ഞനന്തൻ, രാജൻ പുതുശ്ശേരി എന്നിവർ സംസാരിച്ചു. തലശേരി ടെലിഫോൺ ഭവന്‌ മുന്നിൽ മാർച്ചും ധർണയും റബ്‌കോ ചെയർമാൻ കാരായി രാജൻ ഉദ്‌ഘാടനംചെയ്‌തു. എ പവിത്രൻ അധ്യക്ഷനായി. വി എം സുകുമാരൻ, സി ബാബു, പി വത്സൻ, എ പ്രസന്ന എന്നിവർ സംസാരിച്ചു.  പയ്യന്നൂർ പോസ്റ്റ് ഓഫീസിനു മുന്നിൽ ധർണ നടത്തി.  കർഷക തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി  വി നാരായണൻ  ഉദ്ഘാടനംചെയ്തു. കെ വി ഗോവിന്ദൻ അധ്യക്ഷനായി.  അസോസിയേഷൻ ജില്ലാ സെക്രട്ടറി പി കുത്തിക്കണ്ണൻ, എം വി ഗോവിന്ദൻ,  കെ വി ഭാസ്കരൻ, പി കൃഷ്ണൻ കെ രവീന്ദ്രൻ  എന്നിവർ  സംസാരിച്ചു. Read on deshabhimani.com

Related News