ഒരു ഡോക്ടറടക്കം 7 ആരോഗ്യപ്രവർത്തകർ ക്വാറന്റൈനിൽ



ഇരിട്ടി ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ യുവാവിന് തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചതോടെ ഒരു ഡോക്ടർ ഉൾപ്പെടെ ഏഴ‌് ആരോഗ്യ പ്രവർത്തകർ ക്വാറന്റൈനിൽ.  പനിയും അസ്വസ്ഥതകളും പ്രകടിപ്പിച്ച ഒരു ആരോഗ്യപ്രവർത്തകയെ കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ‌ിൽ സജ്ജമാക്കിയ കോവിഡ‌്﹣-19  ഐസൊലേഷൻ ബ്ലോക്കിലേക്ക് മാറ്റി. ഉളിയിൽ നരയമ്പാറയിലെ രോഗബാധിതനായ 24 കാരൻ  കഴിഞ്ഞ 19 നാണ് ചികിത്സയ്‌ക്കായി എത്തിയത്. നേരിയ സൂചനകൾ ഉണ്ടായിരുന്നതിനാൽ അന്നുമുതൽ ഇയാൾ ആരോഗ്യ പ്രവർത്തകരുടെ നിരീക്ഷണത്തിലായിരുന്നു.   24 ന് വീണ്ടും ആശുപത്രിയിൽ എത്തിയപ്പോൾ അസുഖലക്ഷണം കുടിയതിനാൽ 108 ആംബുലൻസിൽ പരിയാരം ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. യുവാവിന്റെ  പിതാവിനും അസുഖം ഉണ്ടായിരുന്നെങ്കിലും പരിശോധനാ ഫലം നെഗറ്റീവാണ്.  24  മുതൽ പതിനാല് ദിവസത്തേക്കാണ് ആരോഗ്യ പ്രവർത്തകരുടെ  ക്വാറന്റൈൻ. ദുബായിൽനിന്ന്‌ എത്തിയ രോഗബാധിതൻ മറ്റുള്ളവരുമായി സമ്പർക്കം പുലർത്തിയോ എന്നതും  ഇയാൾ  എവിടെയെങ്കിലും സഞ്ചരിച്ചിട്ടുണ്ടോ എന്നതുൾപ്പെടെയുള്ള വിവരങ്ങളും  ആരോഗ്യപ്രവർത്തകർ  അന്വേഷിക്കുന്നുണ്ട‌്.   Read on deshabhimani.com

Related News