അണുവിമുക്തമാക്കാൻ അഗ്നിരക്ഷാസേന



കണ്ണൂർ ജില്ലയിലെ പൊതു ഇടങ്ങളും ആശുപത്രികളും അണുവിക്തമാക്കി അഗ്നിരക്ഷാ സേനയും. ആശുപത്രി, മാർക്കറ്റ്, കോവിഡ്  ബാധ സംശയത്തിലുള്ളവരുടെ  നിരീക്ഷണ കേന്ദ്രം, കെഎസ്ഇബി ഓഫീസ്, ജയിൽ, എടിഎം, ബാങ്ക്, ബസ്‌സ്റ്റാൻഡ് എന്നിങ്ങനെ ജനങ്ങൾ കൂടുതൽ പെരുമാറുന്ന സ്ഥലങ്ങളാണ് അണുവിമുക്തമാക്കിയത്.     സോഡിയം ഹൈപ്പോ ക്ലോറൈറ്റാണ് നിശ്ചിത അനുപാതത്തിൽ വെള്ളത്തിൽ യോജിപ്പിച്ച് തളിക്കുന്നത്. പൊതു ഇടങ്ങളെല്ലാം നിശ്ചിത ഇടവേളകളിൽ  അണുവിമുക്തമാക്കുന്നുണ്ട്.  ആശുപത്രി, പിഎച്ച്സി, ഡിസ്പെൻസറി, പച്ചക്കറി–- - മത്സ്യ മാർക്കറ്റ്‌, കലക്ടറേറ്റ്,  ഐആർപിസി സാന്ത്വന കേന്ദ്രം,  പത്ര സ്ഥാപനങ്ങൾ തുടങ്ങിയ ഇടങ്ങളെല്ലാം അണുവിമുക്തമാക്കി. ദിവസവും രാവിലെ ഒമ്പതുമുതൽ രാത്രി ആറുവരെ ഏഴുപേരടങ്ങുന്ന സംഘമാണ് അണുവിമുക്തമാക്കാനായി  ഇറങ്ങുന്നത്. പകൽ സമയത്ത് ആളുകൾ എത്തുന്നതിനാൽ മാർക്കറ്റുകൾ രാത്രി ഏഴുമുതലാണ്  ശുചീകരിച്ചതെന്ന് കണ്ണൂർ സ്റ്റേഷൻ ഓഫീസർ കെ വി ലക്ഷ്മണൻ പറഞ്ഞു.  എഴുപതോളം ആശുപത്രികളും എഴുനൂറോളം പൊതു ഇടങ്ങളും  അണുവിമുക്തമാക്കി. Read on deshabhimani.com

Related News