കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന്‌ ഗെയിൽ ഇന്ത്യയുടെ 50 ലക്ഷം



പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്‌  ആശുപത്രിയിൽ വെന്റിലേറ്ററും മറ്റ്‌ അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന്‌ കെ കെ രാഗേഷ്‌ എംപി ഇടപെട്ട്‌ അരക്കോടി രൂപകൂടി ലഭ്യമാക്കി. പൊതുമേഖലാ സ്ഥാപനമായ ഗെയിൽ ഇന്ത്യാ ലിമിറ്റഡിന്റെ സിഎസ്ആർ ഫണ്ടിൽനിന്നാണ് തുക കണ്ടെത്തിയത്‌.   കോവിഡ്‌–- 19 പശ്ചാത്തലത്തിൽ കണ്ണൂർ ജില്ലയിലെ സർക്കാർ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ കൂടുതൽ വിപുലമായ ആധുനിക സൗകര്യങ്ങൾ ഒരുക്കുന്നതിനായാണ്‌ കൂടുതൽ തുക കണ്ടെത്തുന്നതിന്‌ ശ്രമിച്ചതെന്ന് കെ കെ രാഗേഷ്‌ പറഞ്ഞു.  തുക അനുവദിച്ച  ഗെയിൽ കമ്പനി  ഭരണസമിതിക്ക്‌ അദ്ദേഹം നന്ദി അറിയിച്ചു. നേരത്തേ രാഗേഷ്‌ എംപി ഫണ്ടിൽനിന്ന്‌ ഒരു കോടി അനുവദിച്ചിരുന്നു. ഇതിനു പുറമെയാണ്‌ 50 ലക്ഷംകൂടി  ലഭ്യമാക്കുന്നത്‌. കോവിഡ്‌ 19 അടിയന്തര സാഹചര്യത്തിൽ ഉപകരണം ലഭ്യമാക്കുന്നതിനായി  അധികമായി കണ്ടെത്തിയ 50 ലക്ഷം രൂപ ഗെയിൽ അധികൃതർ കണ്ണൂർ കലക്ടർ ടി വി സുഭാഷിനു  കൈമാറി. Read on deshabhimani.com

Related News