കാൽപ്പന്തിൽ കുതിക്കാൻ കുട്ടികൾ

കതിരൂർ ബാങ്ക്‌ എഫ്‌ 13 ഫുട്‌ബോൾ അക്കാദമിയിൽ പരിശീലനം നേടുന്നവർ ഫുട്‌ബോൾതാരങ്ങൾക്കും സംഘാടകർക്കുമൊപ്പം


കതിരൂർ ഫുട്ബോൾ താരങ്ങളെ വാർത്തെടുക്കാനുള്ള കതിരൂർ ബാങ്ക്‌ എഫ്‌ 13 ഫുട്ബോൾ അക്കാദമി ലക്ഷ്യത്തിലേക്കുള്ള കുതിപ്പിൽ.  ഇന്ത്യൻ ഫുട്‌ബോൾ നായകൻ സുനിൽ ഛേത്രി ഉദ്‌ഘാടനംചെയ്‌ത അക്കാദമിയിൽ നാലു ബാച്ചിലായി 150 കുട്ടികളാണ്‌ വിദഗ്‌ധ പരിശീലനം തേടുന്നത്‌.  കതിരൂർ ഇ എം എസ്‌ സ്‌റ്റേഡിയത്തിലും പുല്യോട്‌ സി എച്ച്‌ നഗറിലെ മരക്കാന ടർഫിലുമായി മൂന്ന്‌ കോച്ചുമാരാണ്‌ പരിശീലനം നൽകുന്നത്‌. വിദ്യാർഥികൾക്ക്‌   ഭക്ഷണവും നൽകുന്നു. ഭക്ഷണം എത്തിക്കാൻ കുടുംബശ്രീ പ്രവർത്തകരെയാണ്‌ ചുമതലപ്പെടുത്തിയത്‌.  രക്ഷിതാക്കളുടെയും കുട്ടികളുടെയും യോഗം ഇ എം എസ്‌ സ്റ്റേഡിയത്തിൽ ചേർന്ന്‌ പ്രവർത്തനം വിലയിരുത്തി.  ബാങ്ക്‌ പ്രസിഡന്റ്‌ ശ്രീജിത്ത് ചോയൻ അധ്യക്ഷനായി. ഫുട്‌ബോൾ താരങ്ങളായ  സി കെ വിനീത്, എൻ വി പ്രദീപ്, റിനോ ആന്റോ, മുഹമ്മദ്റാഫി, അക്കാദമി പ്രസിഡന്റ്‌ എ വേണു, സെക്രട്ടറി കെ പി ഷിജു എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News