വീട്ടിലിരിക്കെന്ന‌് പൊലീസ‌്; നിർദേശം ലംഘിച്ച‌് ജനങ്ങൾ



   തൊടുപുഴ ലോക്ക‌് ഡൗൺ നിർദേശം ലംഘിച്ച‌് ജനങ്ങൾ കൂട്ടത്തോടെ വീണ്ടും നിരത്തിലേക്ക‌് ഇറങ്ങുന്നത‌് പെലീസിന‌് തലവേദനയാകുന്നു. കഴിഞ്ഞദിവസങ്ങളിൽ പൊലീസ‌് ശക്തമായ നടപടി സ്വീകരിച്ചതോടെ ജനങ്ങൾ വീടുകളിലേക്ക‌് ഒതുങ്ങിയിരുന്നു. എന്നാൽ, തിങ്കളാഴ‌്ച നിരവധി വാഹനങ്ങളാണ‌് തൊടുപുഴ നഗരത്തിൽ എത്തിയത‌്. പുറത്തിറങ്ങുന്നവർ എന്താവശ്യത്തിനാണ‌് പോകുന്നതെന്ന സത്യവാങ‌്മൂലം പൊലീസ‌് ഉദ്യോഗസ്ഥർക്ക‌് മുന്നിൽ ഹാജരാക്കണമെന്ന‌് നിർദേശമുണ്ട‌്. ഇതനുസരിച്ച‌് പലരും സത്യവാങ‌്മൂലം നൽകുന്നുണ്ട‌്. ഭൂരിഭാഗവും ആശുപത്രിയിൽ പോവുകയാണെന്നാണ‌് സത്യവാങ‌്മൂലത്തിൽ വ്യക്തമാക്കുന്നത‌്. പക്ഷെ, ഇതിന്റെ സത്യാവസ്ഥ തിരിച്ചറിയാനാവാത്ത അവസ്ഥയിലാണ‌് പൊലീസ‌്.  ഇടുക്കി–- എറണാകുളം ജില്ലാ അതിർത്തിയായ അച്ചൻകവലയിൽ പൊലീസ‌് ക്യാമ്പ‌് ചെയ‌്താണ‌് പരിശോധന. റോഡിൽ ബാരിക്കേഡ‌് ഉയർത്തി ആവശ്യം ബോധ്യപ്പെട്ട ശേഷമെ അതിർത്തി കടക്കാൻ അനുവദിക്കുന്നുള്ളൂ. എന്നാൽ, മടക്കത്താനം, ഇടയ‌്ക്കാട്ടു കയറ്റം എന്നിവിടങ്ങളിലെ ഇടവഴികളിലൂടെ പലരും വാഹനങ്ങളിൽ ജില്ലാ അതിർത്തി കടക്കുന്നു. ഇത‌് പൊലീസിന‌് തലവേദനയാണ‌്. പൊലീസ‌് ഉദ്യോഗസ്ഥർ ദിവസങ്ങളായി പൊരിവെയിലത്ത‌് നിന്നാണ‌് വാഹന പരിശോധന തുടരുന്നത‌്.  ഇവരുടെ കഠിനാധ്വാനം എന്തിനു വേണ്ടിയെന്ന ചിന്ത പോലുമില്ലാതെയാണ‌് ജനങ്ങളുടെ പെരുമാറ്റം.  കൊച്ചി റേഞ്ച് ഡിഐജി കാളിരാജ് മഹേഷ്‌കുമാറിന്റെയും  തൊടുപുഴ ഡിവൈഎസ്‌പി  കെ പി ജോസിന്റെയും നേതൃത്വത്തിൽ മേഖലയിൽ താമസിക്കുന്ന അതിഥി തൊഴിലാളികളെ നേരിൽകണ്ട്‌ സംസാരിക്കുകയും ചെയ്‌തു.         Read on deshabhimani.com

Related News